ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അല്‍ത്താഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയെക്കുറിച്ച്‌ മനസുതുറക്കുകയാണ് സിനിമയുടെ നിർമാതാവായ ആഷിഖ് ഉസ്മാൻ. ഒരു പക്കാ റൊമാന്റിക് കോമഡി സിനിമയാണ് ഓടും കുതിര ചാടും കുതിരയെന്നും ചിത്രം ഒരുപാട് ചിരിപ്പിക്കുമെന്നും ആഷിഖ് ഉസ്മാൻ റിപ്പോർട്ടറിനോട് പറഞ്ഞു. ഓടും കുതിര ചാടും കുതിരയുടെContinue Reading

പാൻ ഇന്ത്യൻ ചിത്രം പുഷ്പയിലെ “ഉ ആണ്ടവാ മാവാ….. ഉ ഊ ആണ്ടവാ മാവാ…..” എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാൻ ആദ്യമായി മലയാളത്തിൽ പാടുന്നു. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അനിൽകുമാർ ജി നിർമ്മിച്ച് സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന “അങ്കം അട്ടഹാസം” എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രവതി പാടുന്നത്. കഴിഞ്ഞ ദിവസം ഹൈദ്രാബാദ് സ്റ്റുഡിയോയിലായിരുന്നു റിക്കോർഡിംഗ് നടന്നത്.Continue Reading

ബൺ ബട്ടർ ജാം എന്ന പാൻ ഇന്ത്യൻ തമിഴ് സിനിമ ജൂലൈ 18ന് തെന്നിന്ത്യയിൽ റിലീസ് ആകുന്നു. ബിഗ് ബോസ് തമിഴ് താരം രാജു നായകനാകുന്നു. ചിത്രത്തിന്റെ പ്രസ് മീറ്റ് നടന്നു. കേരള,തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.ശാന്തതയോടെ ജീവിതം ആസ്വദിക്കുന്ന യൗവനങ്ങളുടെ വർണ്ണാഭമായ കഥയാണ് ചിത്രം പറയുന്നത്. ‘യെന്നി തുണിഗ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ റെയിൻ ഓഫ് ആരോസ് എന്റർടൈൻമെന്റിൽ നിന്നുള്ള സുരേഷ് സുബ്രഹ്മണ്യനാണ് ‘ബൺContinue Reading

ദ് ഹണ്ട് – രാജീവ് ഗാന്ധി അസാസിനേഷൻ കേസ് ഒടിടിയില്‍ The Hunt – The Rajiv Gandhi Assassination Case OTT Release: രാജീവ് ഗാന്ധി വധക്കേസിനെ അടിസ്ഥാനമാക്കി ഒരുക്കിയ ‘ദ് ഹണ്ട്: ദ് രാജീവ് ഗാന്ധി അസാസിനേഷൻ കേസ്’ എന്ന വെബ് സീരീസ് സ്ട്രീമിങ് ആരംഭിച്ചു. അനിരുദ്ധ്യ മിത്രയുടെ ’90 ഡെയ്‌സ്: ദ് ട്രൂ സ്റ്റോറി ഓഫ് ദ് ഹണ്ട് ഫോർ രാജീവ് ഗാന്ധി അസാസിൻസ്’ എന്നContinue Reading

വിഷ്ണു വിശാല്‍ നായകനായി 218ല്‍ പുറത്തിറങ്ങിയ ത്രില്ലര്‍ സിനിമയാണ് രാക്ഷസന്‍. ചിത്രത്തിന് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് കിട്ടിയത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷം എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നടന്‍. ഐശ്വര്യ ലക്ഷ്മി നായികയായ ഗാട്ടാഗുസ്തിയുടെ രണ്ടാം ഭാഗം അണിയറയിലാണെന്നും അദ്ദേഹം പറഞ്ഞു. സൈക്കോളജിക്കല്‍ ത്രില്ലറായ രാക്ഷസനില്‍ അമലാ പോളായിരുന്നു നായിക. വിഷ്ണുവിനും അമല പോളിനുമൊപ്പം ശരവണന്‍, കാളി വെങ്കട്ട്, വിനോദിനി വൈദ്യനാഥന്‍, രാംദോസ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിനായിContinue Reading

നവാഗതനായ കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് സൈജു കുറുപ്പ് നായകനായെത്തിയ ചിത്രമാണ് ഭരതനാട്യം. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഭരതനാട്യം സീക്വലിന്‍റെ പേര് പുറത്തുവന്നിരിക്കുകയാണ്. മോഹിനിയാട്ടം എന്നാണ് രണ്ടാം ഭാഗത്തിന്‍റെ പേര്. ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് ചിത്രത്തിന്റെ സംവിധായകൻ കൃഷ്ണദാസ് മുരളിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സൈജു കുറുപ്പാണ് രണ്ടാം ഭാഗം നിര്‍മിക്കുന്നത്. ആട് 3 യുടെ ഷൂട്ടിങ് പൂർത്തിയാകുന്നതിന് പിന്നാലെ മോഹനിയാട്ടത്തിന്റെContinue Reading

മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമിക്കുന്ന, നവാഗതനായ പോള്‍ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ല്‍ തെലുങ്ക് താരം രാജ് തിരണ്‍ദാസുവും. പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദി റൈസി’ല്‍ മൊഗിലീസു എന്ന കഥാപാത്രമായെത്തിയ രാജ് തിരണ്‍ദാസുവിനെ പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കാനിടയില്ല. പരുക്കനും ശക്തവുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ അസാമാന്യ കഴിവുകൊണ്ടുതന്നെContinue Reading

കൊച്ചി: മോളിവുഡില്‍ തുടക്കം കുറിക്കുന്ന ക്രൗണ്‍ സ്റ്റാർസ് എന്റർടെയ്ൻമെന്റിന്റെ നിർമാണത്തില്‍ സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന ‘കറക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. അമാനുഷികമായ സംഭവവികാസങ്ങളും, ഹൊറർ കോമഡിയും നിറഞ്ഞ ഒരു ചിത്രമാണ് ‘ കറക്കം’ എന്ന സൂചനയാണ് ടൈറ്റില്‍ മോഷൻ പോസ്റ്ററില്‍നിന്നും ലഭിക്കുന്നത്. കഥാ പശ്ചാത്തലം കൊണ്ട് വ്യത്യസ്തമായ ചിത്രത്തിലൂടെ മലയാള സിനിമക്ക് രണ്ട് പുതിയ നിർമാതാക്കളെയാണ് ലഭിക്കുന്നത്. ദേശീയ അന്തർദേശീയ തലങ്ങളില്‍ എന്നുംContinue Reading

ജയറാമും മകൻ കാളിദാസ് ജയറാമും ഒന്നിക്കുന്ന ചിത്രത്തിന് ആശകള്‍ ആയിരം എന്ന പേരിട്ടു. ഒരു വടക്കൻ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകള്‍ ആയിരം സംവിധാനം ചെയ്യുന്നത്.അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫുമാണ് ആശകള്‍ ആയിരത്തിന്റെ രചന നിർവഹിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലൻ ആണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.ചിത്രത്തിന്റെ ടൈറ്റില്‍ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർContinue Reading

നടന്‍ ഋഷഭ് ഷെട്ടിയുടെ ജന്മദിനത്തില്‍ ആരാധകര്‍ക്ക് ആവേശമായി കാന്താര ചാപ്റ്റര്‍ 1 ന്റെ പുതിയ പോസ്റ്റര്‍. ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നത് പോലെ തന്നെ 2025 ഒക്ടോബര്‍ രണ്ടിന് തന്നെ തിയറ്ററുകളിലെത്തുമെന്ന് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് വ്യക്തമാക്കിയിട്ടുണ്ട്. ബ്ലോക്ബസ്റ്ററായി മാറിയ ആദ്യ ഭാഗത്തിന് ശേഷം രണ്ടാമത്തെ ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പുതിയ പോസ്റ്ററില്‍ പോരാളിയുടെ വേഷത്തിലുള്ള ഋഷഭ് ഷെട്ടിയാണുള്ളത്. ഒരു കയ്യില്‍ മഴുവും മറു കയ്യില്‍ ഷീല്‍ഡുമായി യുദ്ധക്കളത്തിലുള്ള ഋഷഭിനെയാണ്Continue Reading