ബേസിലിനെ നായകനാക്കി ചിത്രമൊരുക്കാന്‍ ജീത്തു ജോസഫ്; ഒരുങ്ങുന്നത് മൈ ബോസിന് ശേഷമുള്ള കോമഡി ചിത്രമെന്ന് സൂചന

മോഹന്‍ലാല്‍ ചിത്രം നേരിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ് നായകന്‍. ഇതാദ്യമായി ജീത്തു ജോസഫും ബേസില്‍ ജോസഫും ഒരുമിക്കുന്ന ചിത്രം പൂര്‍ണമായി കോമഡി പശ്ചാത്തലമാണ്. സൂപ്പര്‍ഹിറ്റായ മൈ ബോസിനു ശേഷം കോമഡി ചിത്രവുമായി ജീത്തു ജോസഫ് എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ജീത്തു ജോസഫിന്റെ ത്രില്ലര്‍ ചിത്രങ്ങളായ ട്വല്‍ത്ത് മാന്‍, കൂമന്‍ എന്നീ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച കെ.ആര്‍. കൃഷ്ണകുമാര്‍ ആണ് തിരക്കഥ. ചിത്രത്തെക്കുറിച്ചുള്ളContinue Reading

ജവാൻ കേരളത്തില്‍ നാളെ 310 സ്ക്രീനില്‍ പ്രദര്‍ശനത്തിന് എത്തും

സൂപ്പര്‍താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജവാൻ കേരളത്തില്‍ നാളെ 310 സ്ക്രീനില്‍ പ്രദര്‍ശനത്തിന് എത്തും. രാവിലെ ആറിനാണ് ആദ്യ പ്രദര്‍ശനം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ എത്തുന്ന ചിത്രം കാണാൻ ജനസാഗരമൊഴുക്കാനുള്ള എല്ലാ ചേരുവകളുമുണ്ട്. നാല് ഗെറ്റപ്പിലാണ് ഷാരൂഖ് ഖാൻ എത്തുന്നത്. മിലിട്ടറി ഓഫീസറായി ഷാരൂഖ് ഖാൻ എത്തുന്ന ചിത്രം പ്രതികാര കഥയാണ് പറയുന്നത്. നയൻതാര നായികയായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിContinue Reading

'കൗണ്ട്ഡൗൺ' ഷോർട്ട് മൂവിയുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തു.

എൽ. എസ്. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബ്രിജേഷ് പ്രതാപ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നകൗണ്ട്ഡൗൺ എന്ന ഷോർട്ട് മൂവിയുടെ ആദ്യ പോസ്റ്റർ റിലീസ് ചെയ്തു.സംസ്ഥാന സർക്കാരിൻ്റെ ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ – 2021-ൽ പ്രദർശിപ്പിച്ച ഭയഭക്തി, ഇന്ത്യയിലും വിദേശത്തുമായി 250 പുരസ്കാരങ്ങൾ എന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ‘യക്ഷി’, രണ്ടാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിയുടെ കഥയെ ആസ്പദമാക്കി ഒരുക്കിയ ‘മഴവില്ല് തേടിയ കുട്ടി’ തുടങ്ങിയ ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾContinue Reading

50 കോടി തിളക്കത്തിൽ RDX

ആദ്യദിനത്തിൽ 2 കോടിയിൽ താഴെ കളക്ഷനിൽ ഒരു സിനിമ തുടങ്ങി. മൗത്ത് പബ്ളിസിറ്റിയിലൂടെ ദിവസേന 5 കോടി കളക്ഷൻ റേഞ്ചിൽ തുടർച്ചയായി 10 ദിവസം കൊണ്ട് 50 കോടി ക്ലബിൽ അതാണ് RDX.ദൃശ്യം മുതൽ ആരംഭിച്ച 50 കോടി ക്ലബിന് മറ്റൊരു അവകാശികൂടി. മലയാളത്തിലെ 50 കോടി ചിത്രങ്ങൾ ദൃശ്യം മുതൽ RDX വരെയുള്ള ഈ പട്ടികയിൽ 3 ചിത്രങ്ങൾ ഈ വർഷം മാത്രം .സിനിമ പ്രേക്ഷകരെ രസിപ്പിക്കുന്നതാണങ്കിൽ 50Continue Reading

ബ്യൂട്ടിഫുള്‍ 2 ജയസൂര്യ ഉണ്ടാവില്ല

അനൂപ് മേനോൻ, വി. കെ. പ്രകാശ് കൂട്ടുകെട്ടില്‍ എത്തിയ ബ്യൂട്ടിഫുള്ളിന് രണ്ടാം ഭാഗം. ബ്യൂട്ടിഫുള്‍ 2 എന്ന് പേരിട്ട ചിത്രത്തിന് അനൂപ് മേനോൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ബ്യൂട്ടിഫുള്ളില്‍ നായകനായി അഭിനയിച്ച ജയസൂര്യ രണ്ടാം ഭാഗത്തില്‍ ഉണ്ടാവില്ല. അനൂപ് മേനോൻ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ബ്യൂട്ടിഫുള്‍ കഴിഞ്ഞയുടൻ തന്നെ ഞാനും അനൂപ് മേനോനും കൂടി രണ്ടാം ഭാഗം ആലോചിച്ചു തുടങ്ങിയിരുന്നു. ഇപ്പോഴാണ് അതിന് അവസരം വന്നു ചേര്‍ന്നത്. ഇത്രയും ഇടവേളContinue Reading

ആര്‍ഡിഎക്സ് നാളെ എത്തും 

ഷെയ്ൻ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആക്ഷൻ എന്റര്‍ടെയ്നര്‍ക്ക് U/A സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിര്‍മിക്കുന്ന സിനിമയുടെ ട്രെയ്‌ലര്‍ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളാല്‍ സമ്ബന്നമായിരുന്നു. ചിത്രം ഓണം റിലീസായി നാളെ തീയറ്ററുകളില്‍ എത്തും. ആദര്‍ശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻബ്Continue Reading

സസ്പെൻസ് ത്രില്ലെർ ചിത്രം "അസ്ത്ര"

പോറസ് സിനിമാസിന്റെ ബാനറിൽ പ്രേം കല്ലാട്ടും പ്രീനന്ദ്‌ കല്ലാട്ടും ചേർന്ന് നിർമ്മിക്കുകയും ആസാദ് അലവിൽ സംവിധാനം നിർവ്വഹിക്കുകയും ചെയ്യുന്ന സസ്പെൻസ് ത്രില്ലെർ ചിത്രം “അസ്ത്ര” യിലെ ആദ്യത്തെ ലിറിക്കൽ വീഡിയോ ലോഞ്ചും ഗാനത്തിന് സിനിമാ റിലീസ് തീയതി പ്രഖ്യാപനവും ഓഗസ്റ്റ് 19 ശനിയാഴ്ച്ച വൈകുന്നേരം ഗുരുവായൂർ പങ്കജ്‌ റെസിഡെന്‍സി ഹോട്ട് കിച്ചൻ ഹോട്ടലിൽ വെച്ചു നടന്നു.ചിത്രത്തിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു അമിത് ചക്കാലക്കൽ, കലാഭവൻ ഷാജോൺ, സുഹാസിനിContinue Reading

'വാതില്‍' ഓഗസ്റ്റ് 31ന് എത്തും, ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും

അഭിനേതാക്കളായ അനു സിത്താരയും വിനയ് ഫോര്‍ട്ടും വരാനിരിക്കുന്ന കോമഡി ഡ്രാമ ചത്രമായ ‘വാതില്‍’ എന്ന ചിത്രത്തിനായി ഒന്നിക്കുന്നു, കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കള്‍ ചിത്രത്തിൻറെ റിലീസ് തീയതി പുറത്തുവിട്ടു. സിനിമ ഈ മാസം 31ന് ചതയം ദിനത്തില്‍ പ്രദര്‍ശനത്തിന് എത്തും. സിനിമയുടെ ട്രെയ്‌ലര്‍ ഇന്ന് റിലീസ് ചെയ്യും പ്രണയം, ഹാസ്യം, മറ്റ് രസകരമായ ഘടകങ്ങള്‍ എന്നിവയുടെ സാരാംശത്തോടുകൂടിയ ആകര്‍ഷകമായ ചിത്രമായിരിക്കും എന്ന് വാത്തിലിന്റെ ആദ്യ ടീസര്‍ വാഗ്ദാനം ചെയ്യുന്നത്. അനു സിത്താരയുംContinue Reading

നിസ്സാര്‍ സംവിധാനം ചെയ്യുന്ന ഇരുപത്തിയേഴാമത്തെ സിനിമ " ടൂ മെൻ ആര്‍മി "യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

കൊച്ചി : സുദിനം, പടനായകൻ, ബ്രിട്ടീഷ് മാര്‍ക്കറ്റ്, ത്രീ മെൻ ആര്‍മി, ബുള്ളറ്റ്, അപരന്മാര്‍ നഗരത്തില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ നിസ്സാര്‍ സംവിധാനം ചെയ്യുന്ന ഇരുപത്തിയേഴാമത്തെ സിനിമ ” ടൂ മെൻ ആര്‍മി “യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.എസ്.കെ. കമ്മ്യൂണിക്കേഷൻ്റെ ബാനറില്‍കാസിം കണ്ടോത്ത് നിര്‍മ്മിക്കുന്ന ” ടൂ മെൻ ആര്‍മി ” യുടെ തിരക്കഥ സംഭാഷണം പ്രസാദ് ഭാസ്കരൻ എഴുതുന്നു. ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വെച്ച്‌ ഒറ്റയ്ക്ക്Continue Reading

'ചാവേര്‍' സെപ്റ്റംബര്‍ 21 മുതല്‍

തിയേറ്ററുകള്‍ തോറും ഓളം തീര്‍ത്ത ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘അജഗജാന്തരം’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രത്തിനായി ഏറെ നാളത്തെ കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. സെപ്റ്റംബര്‍ 21നാണ് ‘ചാവേര്‍’ തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. കുഞ്ചാക്കോ ബോബനും അര്‍ജുൻ അശോകനും ആന്റണി വര്‍ഗീസും പ്രധാന വേഷങ്ങളിലെത്തുന്നതിനാല്‍ തന്നെ ‘ചാവേര്‍’ ഇതിനകം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായി കഴിഞ്ഞിട്ടുണ്ട്. സിനിമയുടേതായി ഇറങ്ങിയ ടൈറ്റില്‍ പോസ്റ്ററും ടീസറും ഫസ്റ്റ്‍ ലുക്കും മോഷൻ പോസ്റ്ററുമൊക്കെ ഏവരും ഇതിനകംContinue Reading