ജവാൻ കേരളത്തില്‍ നാളെ 310 സ്ക്രീനില്‍ പ്രദര്‍ശനത്തിന് എത്തും

ജവാൻ കേരളത്തില്‍ നാളെ 310 സ്ക്രീനില്‍ പ്രദര്‍ശനത്തിന് എത്തും
alternatetext

സൂപ്പര്‍താരം ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജവാൻ കേരളത്തില്‍ നാളെ 310 സ്ക്രീനില്‍ പ്രദര്‍ശനത്തിന് എത്തും. രാവിലെ ആറിനാണ് ആദ്യ പ്രദര്‍ശനം. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ എത്തുന്ന ചിത്രം കാണാൻ ജനസാഗരമൊഴുക്കാനുള്ള എല്ലാ ചേരുവകളുമുണ്ട്. നാല് ഗെറ്റപ്പിലാണ് ഷാരൂഖ് ഖാൻ എത്തുന്നത്.

alternatetext

മിലിട്ടറി ഓഫീസറായി ഷാരൂഖ് ഖാൻ എത്തുന്ന ചിത്രം പ്രതികാര കഥയാണ് പറയുന്നത്. നയൻതാര നായികയായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതി ആണ് വില്ലൻ വേഷത്തില്‍ എത്തുന്നത്. ദീപിക പദുകോണ്‍ അതിഥി വേഷത്തില്‍ എത്തുന്നു. പ്രിയ മണി, സന്യ മല്‍ഹോത്ര, യോഗിബാബു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

തമിഴ് സംവിധായകൻ അറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തില്‍ വിജയ് അതിഥി വേഷത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ്. ജി.കെ. വിഷ്ണു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം.

റെഡ് ചില്ലീസ് എന്റര്‍ടെയ്ൻമെന്റിന്റെ ബാനറില്‍ ഗൗരി ഖാൻ ആണ് നിര്‍മ്മാണം. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലെ ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലും തമിഴ് നാട്ടിലും വിതരണം. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തില്‍ ഡിസ്ട്രിബ്യൂഷൻ പാര്‍ട്ണര്‍.