ടി.ജെ. ഞ്ജാനവേല്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യനില്‍ ഫഹദ് ഫാസില്‍ വില്ലൻ.

ടി.ജെ. ഞ്ജാനവേല്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യനില്‍ ഫഹദ് ഫാസില്‍ വില്ലൻ. ഇതാദ്യമായാണ് രജനികാന്ത് ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഭാഗമാവുന്നത്. ഹൈദരാബാദിലെ കടപ്പയിലാണ് രജനികാന്തും ഫഹദും തമ്മിലുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്. ജയിലർ സിനിമയില്‍ വിനായകന്റെ ശക്തമായ പ്രതിനായക വേഷംപോലെയാണ് ഫഹദ് കഥാപാത്രവും എന്നാണ് വിവരം. ജയിലറിലെ പോലെ മലയാളത്തില്‍ നിന്ന് വില്ലൻ വേണമെന്ന് രജനികാന്ത് നിർദ്ദേശിച്ചുവെന്നാണ് റിപ്പോർട്ട്. രജനികാന്തും ടി.ജെ. ഞ്ജാനവേലും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ബിഗ്Continue Reading

ഈ വേനലവധിക്കാലത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടോളം സിനിമകൾ

ഈ വേനലവധിക്കാലത്ത് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടോളം സിനിമകളാണ് റിലീസ് കാത്തിരിക്കുന്നത്. ഇതില്‍ ഒരുവിധം സിനിമകളെല്ലാം തന്നെ ഹിറ്റ് സ്റ്റാറ്റസ് നേടുമെന്ന് തന്നെയാണ് കണക്കാക്കുന്നത്. ഏപ്രിലില്‍ വിഷു റിലീസായി വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷം., ഉണ്ണി മുകുന്ദന്‍ സിനിമയായ ജയ് ഗണേഷ്, ഫഹദ് ഫാസില്‍ സിനിമയായ ആവേശം എന്നിവയാണ് തിയേറ്ററുകളിലെത്തുന്നത്. ഇതില്‍ ആവേശം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നിവ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. ഏപ്രിലില്‍ മമ്മൂട്ടി സിനിമയായContinue Reading

'പവി കെയര്‍ ടേക്കര്‍' ദിലീപ് ചിത്രം അടുത്തമാസം പുറത്തിറങ്ങും

ദിലീപിന്റെ കരിയറിലെ 149മത് ചിത്രമാണ് ‘പവി കെയര്‍ ടേക്കര്‍’. നടൻ വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീതിന്റെ മൂന്നാമത്തെ സംവിധാന ചിത്രമാണിത്. രാജേഷ് രാഘവൻ ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക്Continue Reading

100 കോടി ക്ലബ്ബില്‍ ഇടം നേടി മഞ്ഞുമ്മല്‍ ബോയ്‌സ്

നവാഗതനായ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച വിജയം നേടി മുന്നേറുകയാണ്. തമിഴ്‌നാട്ടില്‍ റെക്കോർഡുകള്‍ ഭേദിച്ച്‌ ചിത്രം മുന്നേറുകയാണ്. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‌സ് 100 കോടി ക്ലബ്ബിലും ഇടം നേടിയിരിക്കുകയാണ്. മലയാളത്തില്‍ ഇതുവരെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രങ്ങളെ അപേക്ഷിച്ച്‌ മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ചെയ്ത് ചുരുക്കം ദിവസങ്ങള്‍ കൊണ്ടാണ് 100 ക്ലബ്ബില്‍ ഇടം നേടിയത്. 11 ദിവസത്തിനുള്ളിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഈContinue Reading

സ്റ്റൈലിസ്റ്റ് സ്റ്റാർ അല്ലു അർജുൻ നായകനായ 'എൻ പേർ സൂര്യ എൻ വീട് ഇന്ത്യ'

ഇന്ത്യയുടെ പടക്കുതിരയായി അല്ലു അർജുൻ എത്തുന്നു. സ്റ്റൈലിസ്റ്റ് സ്റ്റാർ അല്ലു അർജുൻ നായകനായ എൻ പേർ സൂര്യ എൻ വീട് ഇന്ത്യ എന്ന ചിത്രത്തിൻ്റെ തമിഴ് പതിപ്പ്, കേരളത്തിലും, തമിഴ്നാട്ടിലുമായി മാർച്ച് 1 ന് പ്രദർശനത്തിന് എത്തുന്നു.തെലുങ്ക് സൂപ്പർ സംവിധായകനായ വംശി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം രസിക എൻ്റർപ്രൈസസ് കേരളത്തിലും, തമിഴ്നാട്ടിലുമായി റിലീസ് ചെയ്യും . ഇന്ത്യയെ സ്വന്തം മാതാവായി കണ്ട്, ഇന്ത്യയുടെ അതിർത്തികളിൽ ചോര നീരാക്കിContinue Reading

യാത്ര 2 മലയാളം പതിപ്പില്ല; തെലുങ്ക് റിലീസ് നാളെ

മമ്മൂട്ടിയുടെ തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രം യാത്രയുടെ രണ്ടാം ഭാഗം യാത്ര 2 കേരളത്തില്‍ റിലീസ് ചെയ്യില്ല. ചിത്രത്തിന് മലയാളം പതിപ്പില്ലാത്തതിനാലാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്യാത്തത്. പാൻ ഇന്ത്യൻ ചിത്രമായാണ് യാത്ര 2 ഒരുങ്ങിയിരുന്നത്. തെുങ്കില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യുക . നാളെയാണ് ചിത്രത്തിന്റെ റിലീസ്. മമ്മൂട്ടിയെ നായകനാക്കി മഹി വി. രാഘവ് സംവിധാനം ചെയ്ത യാത്ര 2019ല്‍ ആണ് റിലീസ് ചെയ്തത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.Continue Reading

ഭീതിയിലാഴ്‌ത്താൻ ഭ്രമയുഗം ; അഞ്ച് ഭാഷകളില്‍ ചിത്രമെത്തും

മലയാളികള്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. ഫെബ്രുവരി 15-നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ഒമ്ബത് യുറോപ്പ് രാജ്യങ്ങളില്‍ ഭ്രമയുഗം റിലീസ് ചെയ്യും. കേരളത്തില്‍ 300-ല്‍പ്പരം സ്ക്രീനുകളാണ് ചിത്രത്തിനുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത കഥാപാത്രവും വേഷവുമായാണ് മമ്മൂട്ടിയുടെ വരവ്. മമ്മൂട്ടിക്കൊപ്പം യുവതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനംContinue Reading

'അയ്യര്‍ ഇൻ അറേബ്യ': ഇന്ന് മുതല്‍ തിയറ്ററുകളില്‍

മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അയ്യർ ഇൻ അറേബ്യ’ ഇന്ന് മുതല്‍ തിയറ്ററുകളില്‍. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്നു ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എം എ നിഷാദാണ്. വെല്‍ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറില്‍ പ്രവാസി ബിസിനസ്മാൻ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. മുകേഷും ഉർവശിയും ദമ്ബതികളായെത്തുന്ന ഈ ചിത്രത്തില്‍ ഇവരുടെContinue Reading

അര്‍ജുൻ അശോകൻ നായകനാകുന്ന 'അൻപോട് കണ്മണി'യുടെ ചിത്രീകരണം പൂര്‍ത്തിയായി

അര്‍ജുൻ അശോകൻ നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. മലയാളത്തിലെ യുവ നടൻമാരില്‍ ശ്രദ്ധയേനായ താരമാണ് അർജുൻ. ‘അൻപോട് കണ്‍മണി’ എന്ന ചിത്രത്തിലാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചതായി അർജുൻ അശോക് തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ലിജു തോമസ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം നിർമിക്കുന്നത് ക്രിയേറ്റീവ് ഫിഷ് ആണ്. പൂജാ ചടങ്ങുകളോടെ തുടക്കമിട്ട ‘അൻപോട് കണ്‍മണി’യുടെ പ്രധാന ലൊക്കേഷൻ കണ്ണൂര്‍ ആയിരുന്നു. അനഘContinue Reading

കാഡ്ബറീസ് ജാഫർ ഇടുക്കി സ്വിച്ചോൺ ചെയ്തു.

ജാഫർ ഇടുക്കി എന്ന നടന് സിനിമയിൽ ഒരു തുടക്കം നൽകിയ മമ്മി സെഞ്ച്വറിയുടെ കാഡ്ബറീസ് എന്ന പുതിയ ചിത്രത്തിന് നല്ലൊരു തുടക്കം നൽകാൻ, ജാഫർ ഇടുക്കി, തിരക്കിനിടയിലും രാവിലെ പെരുമ്പാവൂരിൽ എത്തി, സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. കാഡ്ബറീസ് എന്ന പുതിയ ചിത്രത്തെക്കുറിച്ചറിഞ്ഞപ്പോൾ തന്നെ, താനെത്തുമെന്നും, സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുമെന്നും ജാഫർ അറിയിക്കുകയായിരുന്നു. മമ്മി സെഞ്ച്വറി അത് സന്തോഷത്തോടെ സ്വീകരിച്ചു.കോമഡി മൂസ എന്ന തൻ്റെ ആദ്യ കോമഡി കാസറ്റ് പുറത്തിറക്കിയത് മമ്മിContinue Reading