February 2025 Malayalam Releases: ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്താൻ ഒരുങ്ങി ഒരുപറ്റം ചിത്രങ്ങള്‍. ഫെബ്രുവരി മാസം ആദ്യം തിയേറ്ററുകളിലെത്തുക ജോജു ജോര്ജ്, സുരാജ് വെഞ്ഞാറമൂട്, അലന്സിയര് ലോപ്പസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാരായണീന്റെ മൂന്നാണ്മക്കള്‍ ആണ്. വാലന്റൈൻസ് ഡേ ദിനമായ ഫെബ്രുവരി 14ന് മാത്രം നാലു മലയാളചിത്രങ്ങളാണ് തിയേറ്ററുകളിലേക്ക് എത്തുക. മമ്മൂട്ടി, ജോജു ജോര്ജ്, സുരാജ് വെഞ്ഞാറമൂട്, ആന്റണി വർഗീസ് പെപ്പെ, അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്ബ്യാർ,Continue Reading

മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ബാനറായ ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’ സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മകന്‍റെ റോളിലെത്തുന്ന തോമസ് മാത്യുവിന്‍റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. നിഖില്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ താരമെത്തുന്നത്. ‘ആനന്ദ’ത്തിന് ശേഷം തോമസ് മാത്യു അഭിനയിക്കുന്ന സിനിമയാണിത്.ഹൃദയം തൊടുന്ന കഥയും കഥാപാത്രങ്ങളുമായാണ് ചിത്രം എത്തുന്നതെന്ന് കാണിക്കുന്നContinue Reading

ഫെബ്രുവരി മാസമെന്നാല്‍ പൊതുവേ പ്രണയത്തിന്റെ മാസമാണെന്നാണ് പറയാറ്. ലോകമെമ്ബാടുമുള്ള പ്രണയിതാക്കള്‍ വാലന്റൈൻസ് ഡേ ആഘോഷിക്കുന്നത് ഫെബ്രുവരി മാസത്തിലാണ്. അതുകൊണ്ട് പ്രണയ ദിനാഘോഷത്തിന് മാറ്റു കൂട്ടാൻ നിരവധി പ്രണയ ചിത്രങ്ങളാണ് ഈ മാസം തിയറ്ററുകളിലും ഒടിടിയിലും പ്രേക്ഷകരെ കാത്തിരിക്കുന്നത്. ഹൃദയസ്പർശിയായ സിനിമകളും ത്രില്ലറുകളുമൊക്കെയാണ് ഈ ആഴ്ച ഒടിടിയില്‍ നിങ്ങളെ കാത്തിരിക്കുന്നത്. ഈ ആഴ്‌ചയിലെ ഒടിടി റിലീസുകള്‍ ഏതൊക്കെ പ്ലാറ്റ്‌ഫോമുകളിലാണ് എത്തുന്നത് എന്ന് നോക്കാം. അനുജ 2025 ലെ ഓസ്കർ നോമിനേഷനില്‍ ലൈവ്Continue Reading

മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി റാം എന്‍റർടെയ്നേർസിന്‍റെ ബാനറില്‍ പ്രകാശ് എസ്. വി നിർമിച്ച്‌ സൂര്യൻ ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഡെക്സ്‌റ്റർ ഫെബ്രുവരി റിലീസിന് തയാറായി. മലയാളം, തമിഴ് എന്നീ ദ്വിഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്‍റെ കേരള, തമിഴ്നാട്,കർണാടക വിതരണ അവകാശം ഹരി ഉത്രയുടെ നേതൃത്വത്തിലുള്ള ഉത്ര പ്രൊഡക്ഷൻസ് ആണ് കരസ്ഥമാക്കിയിരിക്കുന്നത്. ചിത്രത്തില്‍ പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ യുക്ത പെർവിയാണ് നായിക. എക്സിക്യൂട്ടീവ് പ്രൊഡ്യുസർContinue Reading

തമിഴ് സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത ‘വിടാമുയർച്ചി’യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ജസ്റ്റ് ടിക്കറ്റ്സ്, ടിക്കറ്റ് ന്യൂ, പേ ടിഎം തുടങ്ങിയ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ് ഫോമുകളിലൂടെ മുൻകൂറായി ബുക്ക് ചെയ്യാം . ഫെബ്രുവരി 6 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലെ ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തില്‍ വിതരണം .Continue Reading

കൊച്ചി: ജനപ്രിയ ചിത്രം ആടിന്റെ മൂന്നാം ഭാഗം എത്തുന്നു. ആട് 3 യുടെ പ്രഖ്യാപനം നേരത്തെ തന്നെ അണിയറപ്രവർത്തകർ നടത്തിയിരുന്നു. ഇപ്പോള്‍ സംവിധായകൻ മിഥുൻ മാനുവല്‍ തോമസ് ചിത്രത്തെക്കുറിച്ച്‌ കൂടുതല്‍ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ്.ആട് 3 ഒരുപാട് വലിയ ഒരു സിനിമയായിട്ടാണ് പ്രേഷകർക്ക് മുന്നിലെത്തുന്നതുകയെന്ന് ഫ്യൂച്ചറിസ്റ്റിക് ആയ ഒരു സിനിമയായിരിക്കും ‘ആട് 3’ എന്ന് തിരക്കഥാകൃത്തും സംവിധായകനുമായ മിഥുൻ വ്യക്തമാക്കി. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു പ്രധാനപ്പെട്ട ഴോണർ ഷിഫ്റ്റ് ചിത്രത്തിലുണ്ടാകുമെന്നും വലിയContinue Reading

യുവതാരങ്ങളായ അർജുൻ അശോകൻ, മാത്യു തോമസ്, ശ്യാം മോഹൻ, സംഗീത് പ്രതാപ്,മഹിമ നമ്ബ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് , ട്രെയിലർ പുറത്ത്. തിയേറ്ററില്‍ ആഘോഷം തീർക്കുന്ന ചിത്രമായിരിക്കും ബ്രോമാൻസ്. പ്രണയദിനത്തിലാണ് ചിത്രത്തിന്റെ റിലീസ്. ജോ ആന്റ് ജോ, 18+ എന്നീ ചിത്രങ്ങളുടെ വിജയത്തിനു ശേഷം അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. കലാഭവൻ ഷാജോണ്‍, ബിനു പപ്പു, അംബരീഷ്,Continue Reading

ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാർക്കോ ഒടിടി റിലീസിന്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുക. ഫെബ്രുവരി 14 മുതല്‍ ചിത്രം സ്ട്രീമിങ് തുടങ്ങും. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലെല്ലാം നിറഞ്ഞ സദസില്‍ മാർക്കോ പ്രദർശിപ്പിച്ചിരുന്നു. ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമായാണ് മാർക്കോ പ്രേക്ഷകരിലേക്കെത്തിയത്. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിർമിച്ചത്. ഡിസംബർ 20നാണ് ചിത്രം റിലീസിനെത്തിയത്. ഉണ്ണി മുകുന്ദനെ കൂടാതെ ജഗദീഷ്,Continue Reading

പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്ററായ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യുടെ റിലീസ് തിയതി പുറത്തു വിട്ടു. ഫെബ്രുവരി 21നു ആണ് ചിത്രത്തിന്റെ റിലീസ്. ഉണ്ണി മുകുന്ദന്‍ ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയി എത്തുന്ന ‘ഗെറ്റ് സെറ്റ് ബേബി’ ഒരു ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്നു.. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് ‘ഗെറ്റ്Continue Reading

ആസിഫ് അലി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം രേഖാചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നു. പടമിപ്പോള്‍ നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ആഴ്ചയും നൂറ്റി അറുപതിലധികം തിയറ്ററുകളിലാണ് രേഖാചിത്രം പ്രദര്‍ശനം തുടരുന്നത്. ഇതിനോടകം അന്‍പത് കോടി ക്ലബ്ബിലും ചിത്രം ഇടംനേടി കഴിഞ്ഞു. ഇതുവരെ 55.5 കോടി രേഖാചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ട്.ആസിഫ് അലിയുടെ രണ്ടാമത്തെ 50 കോടി ബോക്‌സ് ഓഫീസാണ് രേഖാചിത്രം. കിഷ്‌കിന്ധ കാണ്ഡം ആണ് ആസിഫിന്റെ ആദ്യ 50 കോടിContinue Reading