കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ‘ഓഫീസർ ഓണ്‍ ഡ്യൂട്ടിയുടെ ട്രെയിലർ ‘ റിലീസായി. കോഴിക്കോട് ലുലു മാളില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ട്രെയിലർ റിലീസ് ചെയ്തത്. കുഞ്ചാക്കോ ബോബനും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറപ്രവർത്തകരും ഒപ്പമുണ്ടയിരുന്നു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ത്രില്ലർ ചിത്രത്തിന്റെ സംവിധാനം ജീത്തു അഷ്റഫ് നിർവഹിക്കുന്നു. നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളില്‍ അഭിനേതാവായും ഇരട്ട എന്ന ചിത്രത്തിന്റെ കോ-ഡയറക്ടറായും ശ്രദ്ധ നേടിയ ജീത്തു അഷ്‌റഫ്‌Continue Reading

മലയാളികളുടെ പ്രിയ കൂട്ടുകെട്ടായ സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ, ഹൃദയപൂർവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങിലെ ചിത്രങ്ങളാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറല്‍. സംവിധായകന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥ. ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂർ നിർമിക്കുന്ന ചിത്രത്തിന് നവാഗതനായ സോനു ടി.പിയാണ് തിരക്കഥയെഴുതുന്നത്. തികച്ചും ലളിതമായ ചടങ്ങില്‍ സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കംContinue Reading

എ ബി ബിനിൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ പൂർത്തിയാകുന്നു. ഗ്ലോബൽ പിക്ചേഴ്സ്എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോണ തോമസ്, ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് നിർമ്മാതാക്കൾ. ലൈൻ പ്രൊഡ്യൂസർ പ്രജിത രവീന്ദ്രൻ.ഡി ഒ പി. ജാക്സൺ ജോൺസൺ. സംഗീതം രഞ്ജിൻ രാജ്. ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിൽ ബാബുരാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലൻസിയർ, സുധീർ കരമന, ഇന്ദ്രജിത്ത് ജഗജിത്ത്,സൂര്യ കൃഷ്, മുരുകൻ മാർട്ടിൻ,ജീമോൻ ജോർജ്,Continue Reading

അംഗീകാരങ്ങളുടെ കൊടുമുടിയിൽ എത്തിയിരിക്കുകയാണ് ധർമ്മയോദ്ധ എന്ന സംസ്കൃത ഫിലിം.zoe സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ ആൽവിൻ ജോസഫ് പുതുശ്ശേരി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ശ്രുതി സൈമൺ എന്ന വനിതാ സംവിധായികയാണ്. സംസ്കൃത ഭാഷയിലെ ആദ്യ വനിത സംവിധായികയാണ് ശ്രുതിസൈമൺ. കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ധർമ്മയോദ്ധ നിരവധി അംഗീകാരങ്ങളാണ് നേടിയെടുത്തത്. ബിയോൻഡ് ബോർഡർ ഇന്റർനാഷണൽ ഫിലിം ഫെസ്‌റ്റീവലിൽ, ധർമ്മയോദ്ധ യിലെ നായക നടൻ ആൽവിൻ ജോസഫ് പുതുശ്ശേരിയെContinue Reading

കൊച്ചി: നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഒരു വയനാടൻ പ്രണയകഥ’യുടെ ആദ്യ ഗാനത്തിൻ്റെ ലിറിക്കല്‍ വീഡിയോ പുറത്ത് . എം.കെ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവർ ചിത്രത്തിന്‍റെ നിർമ്മാണം. ലെജിന്‍ ചെമ്മാനി എഴുതിയ വരികളില്‍ മുരളി അപ്പാടത്ത് സംഗീതം നല്‍കിയ ഗാനത്തില്‍ വിജയ് യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. സ്കൂള്‍ കാലഘട്ടങ്ങളില്‍ ആണ് കൗമാരക്കാരില്‍ കൂടുതലും പ്രണയം എന്ന മനോഹരമായ വികാരം സംഭവിക്കുന്നത്. കൂടെ പഠിക്കുന്നContinue Reading

നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന ആറാമത് നേപ്പാള്‍ കള്‍ച്ചറല്‍ ഇന്റർനാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (NCIFF) ഏറ്റവും മികച്ച ഫീച്ചർ ഫിലിമിനുള്ള ഇന്റർനാഷണല്‍ അവാർഡ് ‘പൂവ് ‘ എന്ന മലയാള സിനിമയ്ക്ക് ലഭിച്ചു. ഇതിലെ പ്രധാന കഥാപാത്രം ചെയ്ത മഞ്ജുളൻ ആണ് ഏറ്റവും മികച്ച നടനുള്ള അന്താരാഷ്ട്ര അവാർഡ് നേടിയത്. E.സന്തോഷ് കുമാർ നിർമ്മിച്ച്‌ ജോണ്‍സണ്‍ V. ദേവസി തിരക്കഥ എഴുതി അനീഷ് ബാബു അബ്ബാസ്, ബിനോയ് ജോർജ് എന്നിവർ ചേർന്നാണ് ചിത്രംContinue Reading

പ്രേക്ഷകരില്‍ ഫ്രഷ്നെസ് നിറച്ചുകൊണ്ട് രസകരമായ കളർഫുള്‍ പോസ്റ്ററുകളും പാട്ടുമായി ഇതിനകം തരംഗമായി മാറിയ സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന ‘പൈങ്കിളി’ സിനിമയുടെ കൗതുകം ജനിപ്പിക്കുന്ന ട്രെയിലർ പുറത്ത്. തികച്ചും പുതുമയാർന്നൊരു ലവ് സ്റ്റോറിയാണെന്ന സൂചന നല്‍കുന്നതാണ് ട്രെയിലർ. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. ‘ആവേശ’ത്തിലെ അമ്ബാനായും ‘പൊൻമാനി’ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തില്‍Continue Reading

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്. 2025, ഏപ്രില്‍ 10 നാണു ചിത്രത്തിന്റെ റിലീസ്. ലോകം മുഴുവൻ അന്നേ ദിവസം തന്നെ ചിത്രം പ്രദർശനത്തിനെത്തും. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി അബ്രഹാമും, ഡോള്‍വിൻ കുര്യാക്കോസുമാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെContinue Reading

കൊച്ചി: കിഷോർ, ശ്രുതി മേനോൻ,മെറിൻ ഫിലിപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വടക്കന്‍ വരുന്നു .ദ്രാവിഡ പുരാണങ്ങളില്‍ നിന്നും പ്രാചീന നാടോടിക്കഥകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, ‘വടക്കൻ’ പരമ്ബരാഗത കഥപറച്ചിലിനെ നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച്‌ ദൃശ്യപരവും ശ്രവണപരവുമായ കാഴ്ചകള്‍ സൃഷ്ടിക്കുന്നു. കേരളത്തിന്‍റെ പശ്ചാത്തലത്തിലാണെങ്കിലും സാങ്കേതിക മികവ് ഹോളിവുഡ് നിലവാരത്തിനൊപ്പം നില്‍ക്കുന്നു. ‘വടക്കൻ’ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകരെയും അന്തർദേശീയ തലത്തിലെയും പ്രേക്ഷകരെ ആകർഷിക്കുമെന്ന് നിർമ്മാതാക്കളായ ഓഫ്‌ബീറ്റ് സ്റ്റുഡിയോസിന് ഉറപ്പുണ്ടെന്ന് ഓഫ്‌ബീറ്റ് സ്റ്റുഡിയോയുടെContinue Reading

മമ്മി സെഞ്ച്വറി സംവിധാനം ചെയ്ത ഉരുൾ എന്ന ചിത്രത്തിന്, മികച്ച സാമൂഹ്യ പ്രസക്തിയുള്ള ചിത്രത്തിനുള്ള, കൊച്ചിൻ ഹനീഫ മെമ്മോറിയൽ അവാർഡ് ലഭിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് എസ്.കെ.പൊറ്റക്കാട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, നിർമ്മാതാവ് വി.മുരളീധരൻ അവാർഡ് സ്വീകരിച്ചു. മികച്ച സംവിധായകനുള്ള അവാർഡ് ഉരുൾ സംവിധാനം ചെയ്ത മമ്മി സെഞ്ച്വറിയ്ക്കും, മികച്ച നടനുള്ള അവാർഡ്,ഉരുളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റഫീക് ചോക്ളിക്കും ലഭിച്ചു. ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ ഒരു ഗ്രാമത്തിൻ്റെ കഥ പറയുന്നContinue Reading