ചിരിപ്പിക്കാനും പേടിപ്പിക്കാനും ‘ഹലോ മമ്മി’; 3 മാസത്തിന് ശേഷം ആമസോണ്‍ പ്രൈമില്‍
ഒരുപാട് നാളുകള്‍ക്ക് ശേഷം മലയാളത്തില്‍ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് ‘ഹലോ മമ്മി’. വൈശാഖ് എലൻസിന്റെ സംവിധാനത്തില്‍ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം ഇപ്പോള്‍ ഒടിടിയിലെത്തിയിരിക്കുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നവംബറില്‍ തിയേറ്റർ റിലീസ് ചെയ്ത ചിത്രം ഏകദേശം 3 മാസത്തിന് ശേഷമാണ് ഒടിടിയിലെത്തുന്നത്. മികച്ച അഭിപ്രായങ്ങള്‍ കരസ്ഥമാക്കി ബോക്സ് ഓഫീസ് ഹിറ്റ് ചാർട്ടില്‍ ഇടം നേടിയ ഹലോ മമ്മിContinue Reading











