പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്ബുരാൻ’. ‘ലൂസിഫർ’ ഫ്രാഞ്ചൈസിയില്‍ രണ്ടാമതായി എത്തുന്ന ഈ ചിത്രം നിലവില്‍ ഇന്ത്യയിലെ തന്നെ വിവിധ ഭാഷകളിലുള്ള എല്ലാ സിനിമകളുടേയും ബുക്കിങ് റെക്കോർഡുകളെല്ലാം മറികടന്നിരിക്കുകയാണ്. എങ്ങും എമ്ബുരാൻ ആവേശം നിറയുന്നതിനിടെ എമ്ബുരാന്‍ റിലീസ് ദിവസം ഉസ്ബക്കിസ്ഥാനിലെ എഴുന്നൂറോളം വരുന്ന മലയാളി വിദ്യാർഥികള്‍ക്കായി പ്രത്യേക ഷോ സംഘടിപ്പിച്ചിരിക്കുകയാണ് എസ് എബ്രോഡ്. ഉസ്ബക്കിസ്ഥാനില്‍ ചിത്രം വിതരണം ചെയ്യുന്നതും എസ്Continue Reading

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത്, യാഷ് നായകനായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നറായ ‘ടോക്സിക്: എ ഫെയറി ടെയില്‍ ഫോർ ഗ്രോണ്‍-അപ്‌സ്’ (Toxic: A Fairy Tale for the Grown-Ups) 2026 മാർച്ച്‌ 19 ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.ടോക്‌സിക്കിന്റെ റിലീസ് കന്നഡ സിനിമയ്ക്ക് ഒരു പുതിയ അധ്യായമാകും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. കന്നഡയിലും ഇംഗ്ലീഷിലും ആശയങ്ങള്‍ രൂപപ്പെടുത്തി, എഴുതി, ചിത്രീകരിച്ച ഇന്ത്യൻ സിനിമാ പ്രോജക്റ്റ് എന്ന നിലയില്‍,Continue Reading

മലയാളികള്‍ ആവേശത്തോടു കൂടി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ബസൂക്കയുടെ പുതിയ അപ്പ്ഡേറ്റ് പുറത്തു. ചിത്രത്തിന്റെ ട്രെയിലർ മാർച്ച്‌ 26 ന് വൈകിട്ട് എട്ടുമണിക്ക് റിലീസ് ചെയ്യും. മമ്മൂട്ടി തന്നെയാണ് ഇക്കാര്യം തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ബസൂക്ക ഏപ്രില്‍ 10ന് തിയറ്ററുകളില്‍ എത്തും. നേരത്തെ ഫെബ്രുവരി 14ന് ബസൂക്ക റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സിദ്ധാർത്ഥ് ഭരതൻ,Continue Reading

മോഹന്‍ലാല്‍ ചിത്രം എമ്ബുരാനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍റെ പുതിയ ചിത്രത്തിന്‍റെ ടീസറും പ്രദര്‍ശനത്തിന്. വീക്കൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ രണ്ടാം ചിത്രമായ ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍റെ’ ടീസറാണ് എമ്ബുരാന്‍ റിലീസിനൊപ്പം തിയറ്ററുകളില്‍ എത്തുക. മിന്നല്‍ മുരളിക്ക് ശേഷം ഈ യൂണിവേഴ്സിന്റെ അടുത്ത മിസ്റ്ററി- കോമഡി എന്റർടെയ്‍നര്‍ ആയാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ എത്തുന്നത്. ധ്യാൻ ശ്രീനിവാസനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിർമ്മിക്കുന്ന ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണനും രാഹുല്‍ ജിയുംContinue Reading

നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്ന മലയാള ചിത്രം ‘ഡിയർ സ്റ്റുഡന്റ്‌സിന്റെ’ ചിത്രീകരണം പൂർത്തിയായി. സന്ദീപ് കുമാറും ജോർജ്ജ് ഫിലിപ്പ് റോയിയും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം പോളി പിക്‌ചേഴ്‌സ് എന്ന തന്റെ പ്രൊഡക്ഷൻ ബാനറില്‍ നിവിൻ പോളിയാണ് നിർമിക്കുന്നത്. ചിത്രീകരണം പൂർത്തിയാക്കിയതിന്റെ വിഡിയോ പോളി പിക്‌ചേഴ്‌സ് തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു. ‘ഞങ്ങളുടെ അഭിനേതാക്കള്‍ക്കും, അണിയറപ്രവർത്തകർക്കും, എല്ലാവർക്കും വളരെയധികം നന്ദി. അടുത്തത് എന്തെന്നറിയാൻ കാത്തിരിക്കുക!’ എന്നായിരുന്നു പോളി പിക്‌ചേഴ്‌സ് പങ്കുവെച്ചത്.Continue Reading

വീരധീര ശൂരൻ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചിയാൻ വിക്രമും ടീമും ഇന്ന് തിരുവനന്തപുരത്ത്. വൈകിട്ട് 6ന് ലുലു മാളില്‍ ആണ് പ്രൊമോഷൻ. എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ, സംവിധായകൻ എസ്.യു. അരുണ്‍ കുമാർ തുടങ്ങിയവർ പങ്കെടുക്കും. സുരാജ് വെഞ്ഞാറമൂടിന്റെ തമിഴ് അരങ്ങേറ്റ ചിത്രമാണ് വീര ധീര ശൂരൻ. വിക്രമിന്റെ മികവുറ്റ അഭിനയ മുഹൂർത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രമായിരിക്കും വീര ധീര ശൂരനെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു. ഒരു മിനിട്ട് 45Continue Reading

ടൊവിനോ തോമസ് നായകനായി ഏറ്റവും പുതിയ ചിത്രം നരിവേട്ടയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമൂടിന്റെ ക്യാരക്ടർ ലുക്കാണിത്. ബഷീർ മുഹമ്മദ് എന്ന പൊലീസ് കഥാപാത്രമായാണ് സുരാജ് നരിവേട്ടയില്‍ എത്തുക. ടൊവിനോയും സുരാജും ഒന്നിച്ച്‌ അഭിനയിച്ച എമ്ബുരാൻ റിലീസ് ചെയ്യാനിരിക്കെയാണ് നരിവേട്ട പോസ്റ്റർ എത്തിയിരിക്കുന്നത്. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നരിവേട്ട. ഇന്ത്യൻ സിനിമാ കമ്ബനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ,Continue Reading

ഫഹദല്ല, മറ്റൊരു നടനാണത്; എമ്ബുരാനിലെ ബിഗ് സീക്രട്ട് വെളിപ്പെടുത്തി പൃഥ്വിരാജ് സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്ബുരാൻ. ബുക്കിംഗില്‍ ഇതിനോടകം റെക്കാർഡിട്ട് കഴിഞ്ഞു. വ്യാഴാഴ്ചയാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. സിനിമയുടെ ട്രെയിലറിലടക്കമുള്ള ചുവന്ന വ്യാളിയുടെ ചിത്രമുള്ള വസ്ത്രം ധരിച്ച്‌ പുറംതിരിഞ്ഞുനില്‍ക്കുന്ന നടൻ ആരാണെന്ന ചോദ്യം സോഷ്യല്‍ മീഡിയയിലടക്കം ഉയർന്നിരുന്നു. ആരാണ് ആ നടൻ എന്നുള്ളത് സിനിമയുടെ തന്നെ ബിഗ് സീക്രട്ടുകളിലൊന്നാണ്. ഫഹദാണതെന്നായിരുന്നു മിക്കവരും കരുതിയിരുന്നത്. ഫഹദാണ് പ്രധാന വില്ലനെന്നുംContinue Reading

ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ അവസാനഘട്ട പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ എഡിറ്റിങ്ങാണ് നടക്കുന്നത്. ഫൈനല്‍ കട്ട് പൂർത്തിയാക്കി സിനിമ അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. നരിവേട്ടയുടെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഈ അടുത്ത് മലയാള സിനിമ ബോക്സ് ഓഫീസില്‍ വമ്ബൻ ഹിറ്റ് ചിത്രങ്ങളായ എആർഎം, മാളികപ്പുറം, ടർബോ, മാർക്കോ, രേഖാചിത്രംContinue Reading

പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ 2 ന് വടകരയില്‍ ആരംഭിക്കും. കൊച്ചിയിലും ചിത്രീകരണമുണ്ട്.മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഭ്രമയുഗം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രവും ഹൊറർ ഗണത്തില്‍പ്പെടുന്നു. രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹൊറർ ചിത്രമാണ്. പ്രശസ്ത കലാ സംവിധായകൻ ജ്യോതിഷ് ശങ്കറുടെ നേതൃത്വത്തില്‍ ചിത്രത്തിനുവേണ്ടി സെറ്റ് ഒരുങ്ങുന്നുണ്ട്. ഭ്രമയുഗം സിനിമയിലെ മന ജ്യോതിശങ്കറുടെContinue Reading