അമല്‍ നീരദിന്റെ സിനിമകളില്‍ കള്‍ട്ട് ഫാന്‍സുള്ള ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. ആസിഫ് അലി, റഹ്മാന്‍, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, വിനായകന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും സിനിമാപ്രേമികള്‍ തേടിച്ചെല്ലുന്ന ചിത്രമാണ്. ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗം അണിയറയില്‍ തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ താരനിരയായിരിക്കും ചിത്രത്തിലുണ്ടാവുകയെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പറയുന്നത്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടിContinue Reading

സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കളങ്കാവല്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ 27നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. മമ്മൂട്ടി സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പിലൂടെ ഇതിനോടകം ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസറുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവല്‍. ചിത്രത്തില്‍ വിനായകനും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ സെൻസറിങ് പൂർത്തിയായത് കഴിഞ്ഞ ദിവസമായിരുന്നു. യു എ 16+Continue Reading

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈ മാസം 31ന് പ്രഖ്യാപിക്കും. 36 സിനിമകളാണ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. പ്രാഥമിക ജൂറിയുടെ പരിഗണനയില്‍ വന്ന 36 സിനിമകളുടെ അവസാന ഘട്ട സ്ക്രീനിംഗാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.നടൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറി കമ്മിറ്റിയാണ് അവസാന ഘട്ട സ്ക്രീനിംഗില്‍ സിനിമകള്‍ വിലയിരുത്തുന്നത്. മമ്മൂട്ടിയുടെ ഭ്രമയുഗം, ഫെമിനിച്ചി ഫാത്തിമ, അംഅ, വിക്ടോറിയ തുടങ്ങിയ ചിത്രങ്ങളും മികച്ചContinue Reading

മനുഷ്യ ജീവിതത്തിലെ ഒറ്റപ്പെടല്‍ വലിയൊരു പ്രതിസന്ധിയുടെ കാലമാണ്. ആ വിഷയം പ്രധാനമായും ചർച്ച ചെയ്യപ്പെടുന്ന ഒരു പ്രമേയത്തെ ആസ്പദമാക്കി കഥാകൃത്തും എഴുത്തുകാരനുമായ മാത്യു സ്‌ക്കറിയ ആദ്യമായി സംവിധാനം ചെയ്യുന്ന മധുരമീ ജീവിതം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയില്‍ പൂർത്തിയായി.ഗുഡ് ഡേ മൂവീസിന്‍റെ ബാനറില്‍ ശീലാല്‍ പ്രകാശൻ, ഡോ. ശ്രീകുമാർ, ജെ. ശ്രീശൻ പ്രകാശൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. റിട്ട. ബാങ്ക് മാനേജരായ ചന്തു മേനോൻ എന്ന വ്യക്തിയുടെ ജീവിതത്തിലേക്ക്Continue Reading

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തിന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ ഒക്ടോബർ 17ന് തിയേറ്ററില്‍ . മമ്മൂട്ടി ചിത്രം പുഴുവിനുശേഷം റത്തിന സംവിധാനം ചെയ്യുന്ന ചിത്രം ആണ്. നവ്യ നായരും സൗബിൻ ഷാഹിറും പൊലീസുകാരായെത്തുന്നു. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് പാതിരാത്രി. നവ്യ നായർ ആദ്യമായി പൊലീസ് വേഷത്തിലെത്തുന്നു എന്നത് ആണ് മറ്റൊരു ആകർഷീണയത . കേസന്വേഷണവുമായി ബന്ധപ്പെട്ട അപ്രതീക്ഷിതമായ സംഭവ വികാസങ്ങളും, ഉദ്വേഗഭരിതമായ രംഗങ്ങളുംContinue Reading

നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായി എത്തിയ ചെക്ക് മേറ്റ് സീ 5-ല്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നു.അനൂപ് മേനോനും ലാലിനും പുറമെ രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സ്ട്രീമിംഗ് ചെയ്യുന്നു. ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തിയ ചിത്രം മികച്ച അഭിപ്രായം ആണ് ഓടിടിയില്‍Continue Reading

മികച്ച അഭിപ്രായങ്ങള്‍ ഏറ്റുവാങ്ങി ധ്യാൻ ശ്രീനിവാസനും ലുക്ക്മാനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘വള’ നിറഞ്ഞ തീയേറ്ററുകളില്‍ പ്രദർശനം തുടരുന്നതിനിടെ പ്രേക്ഷകഹൃദയങ്ങളില്‍ ഒരു നനുത്ത മഴ പോലെ പെയ്‌തിറങ്ങാൻ സിനിമയിലെ പുതിയ ഗാനം പുറത്തു വന്നു. വിജയരാഘവനും ശാന്തി കൃഷ്‌ണയും പ്രധാന കഥാപാത്രങ്ങളായിട്ടുള്ള, ‘ദാസ്ഥാൻ’ എന്ന ഹിന്ദി ഭാഷയിലുള്ള വീഡിയോ ഗാനമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നത്. പ്രണയിക്കാൻ പ്രായമൊരു തടസമല്ലെന്നു കാണിച്ച്‌ വിജയരാഘവനും ശാന്തി കൃഷ്‌ണയും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നContinue Reading

രാവണ പ്രഭു റീ റിലീസ് ഒക്ടോ. 10ന് ഛോട്ടാ മുംബൈയ്ക്കു പിന്നാലെ റീ റിലീസിന് എത്തുന്ന മോഹൻലാല്‍ ചിത്രം രാവണപ്രഭു ഒക്ടോബർ 10 ന് തിയേറ്രറുകളില്‍. ഫോർകെ ഡോള്‍ബി അറ്റ് മോസില്‍ മാറ്റിനി നൗ ആണ് സിനിമ റീമാസ്റ്റർ ചെയ്യുന്നത്. 2001ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ എത്തിയ രാവണ പ്രഭുവില്‍ മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നീ ഇരട്ട വേഷങ്ങള്‍ മോഹൻലാല്‍ അവതരിപ്പിച്ചു. മോഹൻലാലിന്റെ എവർ ക്ലാസിക് ചിത്രം ദേവാസുരത്തിന്റെ രണ്ടാം ഭാഗമാണ്Continue Reading

നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ പുറത്ത്. ഡോ. അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ അനന്തു എസ്സിനൊപ്പം ചേർന്നാണ് ബേസില്‍ ജോസഫ് ആദ്യ ചിത്രം നിർമിക്കുന്നത്. ‘മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം’ എന്ന കുറിപ്പോടെയാണ് ഈ ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ പുറത്തുവിട്ടിരിക്കുന്നത്. 18 മുതല്‍ 26 വയസ്സ് വരെ പ്രായമുള്ള യുവതീ-യുവാക്കളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ളവർ അവരുടെ ഫോട്ടോസ്, 1Continue Reading

ശ്രീജിത്ത് പണിക്കർ, നിഷാ റിധി,അഞ്ജയ് അനില്‍, ഗോപിനാഥ്, സോജ, വദന, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കം എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.യൂട്യൂബില്‍ ഏറെ ഹിറ്റായ ഒടിയപുരാണം എന്ന ഷോർട്ട് ഫിലിമാണ് ഒടിയങ്കം എന്ന സിനിമയായി എത്തുന്നത്. ഒടിയപുരാണത്തിന്‍റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ സിനിമയിലും സഹകരിക്കുന്നത്. ശ്രീ മഹാലക്ഷ്മി എന്‍റർപ്രൈസസിന്‍റെ ബാനറില്‍ പ്രവീണ്‍കുമാർ മുതലിയാർ നിർമിക്കുന്ന ഈContinue Reading