പുതുമുഖം സംഗീത് ശിവനെ നായകനാക്കി ഫണ്‍ ടൈം പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ സന്ദീപ് ശിവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചങ്കൂറ്റം എന്ന ചിത്രത്തിന്‍റെ പൂജാ കർമ്മം നെന്മാറ ജ്യോതിസ് റെസിഡൻസിയില്‍ വെച്ച്‌ നിർവഹിച്ചു.ആലത്തൂർ എസ്‌എച്ച്‌ഒടിഎൻ ഉണ്ണികൃഷ്ണൻ ഭദ്രദീപം തെളിച്ച്‌ ചടങ്ങിന് തുടക്കം കുറിച്ചു. ചന്ദ്രൻ ചാമി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം-കൃഷ്ണരാജ്, എഡിറ്റർ-രാജേഷ് രാജേന്ദ്രൻ, പ്രൊഡക്ഷൻസ് കണ്‍ട്രോളർ-ചെന്താമരാക്ഷൻ, കല-നാഥൻ മണ്ണൂർ, മേക്കപ്പ്-സുധാകരൻ, കോസ്റ്റ്യൂംസ്-രാധാകൃഷ്ണൻ, സ്റ്റില്‍സ്-രാമദാസ് മാത്തൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹക്കീംഷാ, പിആർഒ-എ.എസ്. ദിനേശ്.Continue Reading

മലയാളിക്ക് പുസ്തകങ്ങളിലൂടെയും തലമുറകളായി പറഞ്ഞുകേട്ട കഥകളിലൂടെയും പരിചിതമായ ഒന്നാണ് ഒടിയനും ഒടിയന്റെ ലോകവും. യൂട്യൂബില്‍ വലിയ വിജയമായി മാറിയ ‘ഒടിയപുരാണം’ എന്ന ഷോർട്ട് ഫിലിം ഈ മിത്തിനെ പ്രേക്ഷകരിലേക്ക് കൂടുതല്‍ അടുപ്പിച്ചു. എന്നാല്‍, ആദ്യത്തെ ഒടിയനെക്കുറിച്ച്‌ നിങ്ങള്‍ കേട്ടിട്ടുണ്ടോ? ആ ചോദ്യത്തിനുള്ള ഉത്തരവുമായാണ് ‘ഒടിയങ്കം’ എന്ന പുതിയ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘ഒടിയപുരാണം’ എന്ന ഹിറ്റ് ഷോർട്ട് ഫിലിമിന് പിന്നില്‍ പ്രവർത്തിച്ച സുനില്‍ സുബ്രഹ്മണ്യൻ തന്നെയാണ് ‘ഒടിയങ്ക’ത്തിന്റെ തിരക്കഥയെഴുതി സംവിധാനംContinue Reading

കൊച്ചി: ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനായ ബംഗാളി സംവിധായകനും നിർമാതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് ‘ആദ്രിക’. സിനിമ ഈ മാസം 20 ന് റിലീസ് ചെയ്യും. ചിത്രത്തില്‍ ഐറിഷ് – ബോളിവുഡ് – മലയാളി താരങ്ങളാണ് പ്രധാന അഭിനേതാക്കളായി എത്തുന്നത്. ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത് ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഐ.ബി 71, സൂര്യവൻഷി,Continue Reading

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. ഹസീന എസ്. കാനം എഴുതിയ വരികള്‍ക്ക് ബേബി, ടാൻസൻ എന്നിവർ സംഗീതം പകർന്ന് ഹരിശങ്കർ, ശ്രീജ ദിനേശ് എന്നിവർ ആലപിച്ച ” ഇടനെഞ്ചിലെ ഗാനം……” എന്ന ഗാനമാണ് റിലീസായത്. ഒരു ഫാമിലി എൻ്റർടെയ്നർ ചിത്രമാണ് ഒരു വടക്കൻ തേരോട്ടം. നിത്യഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ബിനുൻ രാജ്Continue Reading

റെനീഷ് യൂസഫ് കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് തേറ്റ. പല്ലികാട്ടില്‍ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ബിനോഷ് ഗോപി, റെനീഷ് യൂസഫ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്. അരവിന്ദ് പ്രീ തയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കാടിനോട് ചേർന്ന് കിടക്കുന്ന മലയോര ഗ്രാമത്തില്‍ വർഷങ്ങളായി മൃഗങ്ങളെ വേട്ടയാടുന്ന ശശാങ്കൻ. ശശാങ്കന്‍റെ മകൻ ശങ്കരന്റെ സുഹൃത്തുക്കള്‍ കാടുകയറി പന്നിയെ വേട്ടയാടാൻ എത്തിയപ്പോള്‍ കാടിനുള്ളില്‍ അകപ്പെടുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. വനാന്തരങ്ങളിലെ പന്നിയുമായുള്ള സംഘട്ടനംContinue Reading

പ്രഭാസ് നായകനായ ‘രാജാസാബ് എന്ന ചിത്രത്തിന്റെ വിസ്മയിപ്പിക്കുന്ന ടീസർ പുറത്ത്. ഹൊറർ-ഫാന്റസി ചിത്രമായ രാജാസാബില്‍ ഭയം നിറയ്ക്കുന്ന നിരവധി ദൃശ്യങ്ങളുമായാണ് ടീസർ.മികച്ച ഗ്രാഫിക്സും ശബ്ദലേഖനവുമാണ് പ്രത്യേകത. പ്രഭാസ് വ്യത്യസ്തമായ രണ്ട് ലുക്കില്‍ ടീസറില്‍ എത്തുന്നു. അതിരറ്റ ഊർജ്ജവും ആകർഷണീയതുമായ ഒരു ലുക്കും, മറ്റൊന്ന് ഇരുണ്ടതും നിഗൂഢവുമായ പേടിപ്പിക്കുന്ന വേഷപ്പകർച്ചയുമാണ്. സംഗീത മാന്ത്രികൻ തമൻ എസ്, ഒരുക്കിയ ത്രസിപ്പിക്കുന്നതും ചങ്കില്‍ തറയ്ക്കുന്നതുമായ ഈണം ചിത്രത്തിന്റെ ടോട്ടല്‍ മൂഡ് തന്നെ പ്രേക്ഷകരിലേക്ക് പകരുന്നതാണ്.Continue Reading

ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമിച്ച്‌ ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനംചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘മാർക്കോ’ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക്. കൊറിയയിലെ പ്രശസ്തമായ ബുച്ചണ്‍ ഇന്റർനാഷണല്‍ ഫന്റാസ്റ്റിക് ഫിലിംഫെസ്റ്റിവലി(ബിഫാൻ)ലാണ് ‘മാർക്കോ’യുടെ ഇന്റർനാഷണല്‍ പ്രീമിയർ. തീയേറ്ററുകളില്‍ 100 ദിനം പിന്നിട്ട ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബില്‍ കയറിയിരുന്നു. ഒടിടിയിലും ചിത്രം തരംഗമായിരുന്നു. മലയാളത്തിലും ഇതരഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക്Continue Reading

മലയാള സിനിമയില്‍ വേറിട്ട പ്രമേയം അവതരിപ്പിച്ച ആഭ്യന്തര കുറ്റവാളി ചിത്രത്തിനും ആസിഫ് അലിയുടെ മിന്നും പ്രകടനത്തിനും പ്രേക്ഷകരുടെ വൻ പിന്തുണയാണ് ലഭിക്കുന്നത്. ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി രണ്ടാം വാരത്തിലേക്ക് കടക്കുമ്ബോള്‍ ചിത്രത്തിന് ഇപ്പോഴും ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ മിക്ക സെന്ററുകളിലും ലഭിക്കുന്നുണ്ട്. സഹദേവൻ എന്ന കഥാപാത്രത്തിന്റെ വിവാഹ ശേഷം ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ആസിഫ് അലി സ്ക്രീനില്‍ അവതരിപ്പിച്ചപ്പോള്‍ സിദ്ധാർഥ് ഭരതനും, ഹരിശ്രീ അശോകനും, ജഗദീഷും ഗംഭീര പ്രകടനവുമായിContinue Reading

കഥ പറയുമ്ബോള്‍, അരവിന്ദന്റെ അതിഥികള്‍, ഒരു ജാതി ജാതകം എന്നീ സിനിമക്ക് ശേഷം എം മോഹൻ സംവിധാനം ചെയുന്ന പുതിയ സിനിമയില്‍ ചോറ്റാനിക്കര ദേവിയായി മഞ്ജു വാര്യർ അഭിനയിക്കുന്നു എന്ന് റിപ്പോർട്ടുകള്‍. മാളികപ്പുറം, സുമതി വളവ് ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച അഭിലാഷ് പിള്ള രചന നിർവഹിക്കുന്ന ചിത്രത്തില്‍ ഒരു ആനയും അമ്ബലവും ചേർന്നുള്ള കഥയാണ് പറയുന്നതെന്നാണ് വിശ്വസനീയമായ വൃത്തങ്ങളില്‍ നിന്ന് പുറത്തു വരുന്ന വിവരം. എമ്ബുരാന് ശേഷം മലയാളത്തില്‍ ഒരുContinue Reading

തമിഴ് സൂപ്പർതാരം ധനുഷിനെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘കുബേര’ കേരളത്തില്‍ പ്രദർശനത്തിന് എത്തിക്കുന്നത് ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസ്. ചിത്രം ആഗോള റിലീസായി ജൂണ്‍ 20-ന് പ്രദർശനത്തിനെത്തും. കേരളത്തില്‍ വമ്ബൻ റിലീസായാണ് ചിത്രം വേഫെറർ ഫിലിംസ് എത്തിക്കുക. തെലുങ്ക് സൂപ്പർതാരം നാഗാർജുനയും പ്രധാനവേഷം ചെയ്യുന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദാനയാണ്.Continue Reading