എരിഞ്ഞ് പ്രകാശിക്കുന്ന ‘ആഭ്യന്തര കുറ്റവാളി’; വിസ്മയിപ്പിക്കുന്നത് തുടരുന്ന ആസിഫ് അലി
സൂക്ഷമതയോടെ കൈകാര്യംചെയ്യേണ്ട, എന്നാല്‍ ചർച്ച ചെയ്യപ്പെടേണ്ടുന്ന പ്രമേയം. സിനിമയുടെ ചട്ടക്കൂടില്‍നിന്ന് പുറത്തുപോകാത്ത അവതരണം. സാധാരണപ്രേക്ഷകർക്ക് രണ്ടുമണിക്കൂർ എല്ലാം മറന്ന് ആസ്വദിക്കാനുള്ള കംപ്ലീറ്റ് പാക്കേജാണ്, ആസിഫ് അലിയെ നായകനാക്കി സേതുനാഥ് പത്മകുമാർ സംവിധാനംചെയ്ത ‘ആഭ്യന്തര കുറ്റവാളി’. ‘കിഷ്കിന്ധാകാണ്ഡം’, ‘രേഖാചിത്രം’, ‘സർക്കീട്ട്’ എന്നിവയ്ക്കുശേഷം പ്രദർശനത്തിനെത്തിയ ആസിഫ് അലി ചിത്രമാണ് ‘ആഭ്യന്തര കുറ്റവാളി’. തൃശ്ശൂർ അന്തിക്കാട് സ്വദേശിയായ സഹദേവനും ഇടുക്കിക്കാരിയായ നയനയും തമ്മിലെ വിവാഹവും തുടർന്ന് ബന്ധത്തിലുണ്ടാവുന്ന വിള്ളലുകളുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. ആവശ്യപ്പെടാതെതന്നെ 100Continue Reading











