ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. തിയറ്ററുകളില്‍ ചിത്രം വിജയമായി മാറുകയും ചെയ്തു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തു വന്നിരിക്കുകയാണിപ്പോള്‍. യൂണിവേഴ്സല്‍ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറില്‍ ബി രാകേഷ് ആണ് ചിത്രം നിർമിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട,Continue Reading

മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരേയൊരു ചിത്രം മാത്രമേ ഒരുക്കിയിട്ടുള്ളൂ. എന്നാല്‍ അത് അത്രയും എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു ഉള്ള ഒന്നായിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകര്‍ക്കിടയില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് വാല്യു കാത്തുസൂക്ഷിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ 2007 ല്‍ റിലീസ് ചെയ്ത മോഹൻലാല്‍ ചിത്രം ഛോട്ടാ മുംബൈക്ക് അത് സാധിച്ചിട്ടുണ്ട്. 18 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നതിന്‍റെ ആവേശത്തിലാണ് ആരാധകരും. മലയാള സിനിമയിലെ റീ റിലീസുകളില്‍ പ്രേക്ഷകരില്‍ ഏറ്റവുംContinue Reading

അമ്ബലക്കര ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്ബലക്കര നിർമ്മിച്ച്‌ ഡോ. അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ‘കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്‌സ്’ എന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരം പൂവാറില്‍ പൂർത്തിയായി. പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ വിഖ്യാതമായ ‘കൃഷ്ണാഷ്ടമി’ എന്ന കവിതയുടെ ആധുനിക കാലത്തെ സിനിമാറ്റിക് ആവിഷ്കാരമാണ് ഈ ചിത്രം. പ്രശസ്ത സംവിധായകൻ ജിയോ ബേബിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യം ഈ സിനിമയ്ക്ക് ഒരുContinue Reading

തെലുങ്ക് നടൻ വിഷ്ണു മഞ്ചു നായകനായിയെത്തുന്ന ബിഗ് ബജറ്റ് ചിത്രമായ കണ്ണപ്പയുടെ ടീസർ ലോഞ്ച് നടന്നു. ചിത്രത്തിന്റെ ആഗോള റിലീസിന് മുന്നോടിയായി ദുബായിയില്‍ വെച്ചായിരുന്നു ടീസർ ലോഞ്ച് നിർവഹിച്ചത്. കൂടാതെ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി വോക്‌സ് സിനിമാസില്‍ സംഘടിപ്പിച്ച പ്രസ് ലോഞ്ച് ചടങ്ങില്‍ നിരവധി സിനിമാതാരങ്ങളും മാധ്യമപ്രവർത്തകരും സോഷ്യല്‍ മീഡിയ താരങ്ങളും പങ്കെടുത്തിരുന്നു. കണ്ണപ്പയില്‍ വിഷ്ണു മഞ്ചുവിനെ കൂടാതെ മോഹൻലാല്‍ , പ്രഭാസ്, അക്ഷയ്കുമാർ എന്നിവരും എത്തുന്നുണ്ട്. അതിഥി വേഷത്തിലാകുംContinue Reading

ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദർശനം തുടരുകയാണ്.ഗംഭീര പ്രകടനമാണ് സിനിമയില്‍ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങള്‍. ചിത്രമിപ്പോള്‍ 100 കോടി പിന്നിട്ടെന്ന റിപ്പോർട്ടുകള്‍ പുറത്തുവരുകയാണ്. പുറത്തിറങ്ങി അഞ്ച് ദിവസം കൊണ്ടാണ് കുബേര ഈ നേട്ടത്തിലേക്ക് എത്തിയത്. തുടർച്ചായി 100 കോടിയിലെത്തുന്ന രണ്ടാമത്തെ ധനുഷ് സിനിമയാണിത്. നേരത്തെ ധനുഷ് തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച ‘രായൻ’ 100 കോടിയോളം കളക്ഷൻ നേടിയിരുന്നു. ചിത്രം ഇന്ത്യയില്‍Continue Reading

മൻഹർ സിനിമാസിൻ്റെയും എമിനൻ്റ് മീഡിയ (അബുദാബി) യുടെയും ബാനറിൽ നിർമ്മിച്ച്, ഒരു ശ്രീലങ്കൻ സുന്ദരി ഇൻ അബുദാബി എന്ന ചിത്രത്തിനു ശേഷം ഡോ.കൃഷ്ണാ പ്രിയദർശൻ രചന നിർവ്വഹിച്ച് സംവിധാനം ചെയ്ത “ആലി” യുടെ ഫസ്റ്റ് ലുക്ക് പ്രകാശിതമായി. ആലിയിലെ പ്രധാന അഭിനേതാക്കളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയായിരുന്നു പോസ്റ്റർ പ്രകാശനം നടന്നത്. തമിഴ്നാട്ടുകാരി സുന്ദരിയായ പെൺകുട്ടി മുല്ലയ്ക്ക് സംഭവിക്കുന്ന ഒരപകടത്തിൽ, മലയാളിയായ ഒരു ആയുർവേദ ഡോക്ടർ കൃത്യസമയത്ത് തന്നെ അവളെ ആശുപത്രിയിലെത്തിക്കുന്നു.Continue Reading

കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തില്‍ ഹ്യൂമറിന് പ്രാധാന്യം നല്‍കി അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രത്തിന് രവീന്ദ്രാ നീ എവിടെ?’ എന്ന് പേരിട്ടു. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.ഇടിയും മിന്നലും എന്നായിരുന്നു നേരത്തേ പേര്.അസീസ് നെടുമങ്ങാട്, സിദ്ധിഖ്, സെന്തില്‍ കൃഷ്ണ, സജിൻ ചെറുകയില്‍, സുരേഷ് കൃഷ്ണ, മേജർ രവി, അപർണതി, എൻ.പി നിസ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. തിരക്കഥContinue Reading

ടി.ആർ ബാലയുടെ സംവിധാനത്തിലൊരുങ്ങിയ തമിഴ് ഫാന്റസി ചിത്രം ‘ജിൻ- ദി പെറ്റ്’ ഒ.ടി.ടിയിലെത്തി. സണ്‍ എൻ.എക്‌സ്‌.ടിയിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. ഹൊറർ കോമഡി ത്രില്ലറായി ഒരുക്കിയ ചിത്രം മേയ് 30നായിരുന്നു തിയറ്ററുകളിലെത്തിയത്. ടി.ആർ ബാല ആദ്യമായി സംവിധാനം ചെയ്ത ചിത്രം ഫെയറി ടെയില്‍ പിക്ചേഴ്സിന്റെ ബാനറിലാണ് നിർമിച്ചിരിക്കുന്നത്. അമാനുഷിക ശക്തിയുള്ള നിഗൂഢമായ പെട്ടിയെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. ജിൻ എന്ന ഒരു നിഗൂഢ ജീവിയെ മൂന്ന് കർശന വ്യവസ്ഥകള്‍ക്ക്Continue Reading

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ‘കിഷ്കിന്ധാകാണ്ഡ’ത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന ‘മിറാഷ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഡിജിറ്റല്‍ ഇല്യൂഷൻ വീഡിയോ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ ഫസ്റ്റ് ലുക്കും ഏവരും ഏറ്റെടുത്തിരിക്കുന്നത്. ഹക്കിം ഷാജഹാൻ, ദീപക് പറമ്ബോല്‍, ഹന്നാ റെജി കോശി, സമ്ബത്ത് രാജ് എന്നിവരാണ് മിറാഷിലെ മറ്റു പ്രമുഖContinue Reading

വൻ വിജയമായ ക്വീൻ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ, എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡിജോ ജോസ് ആൻ്റണിയുടെ സംവിധാനത്തിലൊരുങ്ങുന്ന പള്ളിച്ചട്ടമ്ബി ഷൂട്ടിങ് ആരംഭിച്ചു. 1957, 58 കാലത്തെ കേരളത്തിലെ മലയോര മേഖലയിലെ കുടിയേറ്റ കർഷകരുടെ ജീവിതം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് പള്ളിച്ചട്ടമ്ബി. വേള്‍ഡ് വൈഡ് ഫിലിംസ് ഇൻഡ്യയുടെ ബാനറില്‍ നൗഫല്‍, ബ്രജേഷ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. തൻസീർ സലാമും, സി.സി.സി ബ്രദേഴ്സുമാണ് കോ-പ്രൊഡ്യൂസേർസ്. മികച്ച വിജയം നേടി മുന്നേറുന്നContinue Reading