തെലുങ്ക് നടൻ വിഷ്ണു മഞ്ചു നായകനായെത്തുന്ന പുതിയ ചിത്രം കണ്ണപ്പ പാൻ ഇന്ത്യൻ റിലീസിനൊരുങ്ങുന്നു. മോഹൻലാല്‍, പ്രഭാസ്, അക്ഷയ് കുമാർ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി കണ്ണപ്പയില്‍ എത്തുന്നു. ഇപ്പോഴിതാ കേരളത്തിലെ പ്രേക്ഷകർക്ക് സന്തോഷ വാർത്തയുമായി ചിത്രത്തിന്റെ ഗ്രാൻഡ് ട്രയ്ലർ ലോഞ്ച് ഇവന്റ് കേരളത്തില്‍ നടത്തുന്നു എന്ന വാർത്ത ഔദ്യോഗികമായി അറിയിച്ചു. ജൂണ്‍ 14ന് കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലില്‍ വൈകിട്ട് 5 മണിക്ക് നടക്കുന്ന ഇവന്റില്‍ മോഹൻലാല്‍, തെലുങ്ക് താരംContinue Reading

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച്‌ നവാഗതനായ വിനോദ് എ കെ സംവിധാനം ചെയ്ത പുതിയ ചിത്രം മൂണ്‍വാക്കിനെ പ്രശംസിച്ച്‌ ഗിരീഷ് എ ഡി. ‘നൈസ് പടം! ഭാവിയില്‍ കള്‍ട്ട് സ്റ്റാറ്റസ് ലഭിക്കും’ എന്നാണ് അദ്ദേഹം സിനിമയെക്കുറിച്ച്‌ പറയുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് ഗിരീഷ് എ ഡിയുടെ പ്രതികരണം. തണ്ണീർമത്തൻ ദിനങ്ങള്‍, പ്രേമലു പോലുള്ള സൂപ്പർഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് ഗിരീഷ് എ ഡി. മാജിക് ഫ്രെയിംസ്, ആമേന്‍ മൂവി മോണാസ്ട്രി, ഫയര്‍ വുഡ്Continue Reading

25-ാം ചിത്രത്തില്‍ ഇന്നോളം കാണാത്ത വേഷപ്പകർച്ചയില്‍ ഷെയ്ൻകബഡി മത്സരത്തിന്റെ പശ്ചാത്തലത്തില്‍ ഷെയ്ൻ നിഗം നായകനായി നവാഗതനായ ഉണ്ണി ശിവലിംഗം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ബള്‍ട്ടി എന്ന് പേരിട്ടു. ഇന്നോളം കാണാത്ത വേഷപ്പകർച്ചയില്‍ രൗദ്ര ഭാവത്തോടെ ഉദയൻ എന്ന നായകകഥാപാത്രമായി സിനിമയുടേതായി പുറത്തിറങ്ങിയ ആദ്യ വീഡിയോയില്‍ ഷെയ്ൻ പ്രത്യക്ഷപ്പെടുന്നു. ഷെയ്‌നിന്റെ കരിയറിലെ 25-ാം ചിത്രം ഒാണത്തിന് റിലീസ് ചെയ്യും.മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രം കേരള തമിഴ്നാട് അതിർത്തിയിലാണ് നടക്കുന്നത്. തമിഴുംContinue Reading

കൊച്ചി : മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകള്‍ കുഞ്ഞാറ്റയെന്ന തേജലക്ഷ്മി സിനിമയിലേക്ക്. ‘സുന്ദരിയായവള്‍ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അരങ്ങേറ്റം. സർജാനോ ഖാലിദ് നായകനാകുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതനായ ബിനു പീറ്റർ ആണ്. ഇക്ക പ്രോഡക്ഷൻസിൻറെ ബാനറില്‍ മുഹമ്മദ് സാലിയാണ് നിർമാണം. സമൂഹമാധ്യമങ്ങളില്‍ സജീവമായ കുഞ്ഞാറ്റയുടെ റീലുകളും ടിക് ടോക് വിഡിയോകളും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. യു.കെയില്‍ ഉപരി പഠനം നടത്തിയ കുഞ്ഞാറ്റ വൈകാതെ സിനിമയിലെത്തുമെന്ന് നേരത്തെ സൂചനContinue Reading

അടുത്തകാലത്ത് മലയാളസിനിമാ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച റൊമാന്റിക് കോമഡി ചിത്രമായിരുന്നു ‘പ്രേമലു’. ബോക്സ് ഓഫീസില്‍ കളക്ഷൻ റെക്കോർഡിട്ട ചിത്രത്തിന് രണ്ടാംഭാഗമുണ്ടാവുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദിലീഷ് പോത്തൻ, ഫഹദ് ഫാസില്‍, ശ്യാംപുഷ്കരൻ എന്നിവർ ചേർന്ന് ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ നിർമിച്ച ചിത്രം സംവിധാനംചെയ്തത് ഗിരീഷ് എഡിയായിരുന്നു. രണ്ടാംഭാഗമായ ‘പ്രേമലു 2’ പുറത്തിറങ്ങാൻ വൈകുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകനും നടനുമായ ദിലീഷ് പോത്തന്റെ വാക്കുകളാണ്Continue Reading

ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിച്ച  ഗോസ്റ്റ് പാരഡെയ്സ് എന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശന കർമ്മം നടന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്ന ജോയ് കെ മാത്യൂ ആണ്. ഓസ്ട്രേലിയയിലെ ക്യൂന്‍സ്ലാന്‍ഡിലെ ബ്രിസ്ബെന്‍ മൗണ്ട് ഗ്രാവറ്റിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗോസ്റ്റ് പാരഡെയ്സ് സിനിമയുടെ ടൈറ്റിൽ ഓഡിയോ ലോഞ്ച് ചെയ്തു.നടനും സംവിധായകനും ഗ്ലോബൽ മലയാളം സിനിമയുടേയും ഓസ്‌ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടേയും ചെയർമാൻ ജോയ് കെ. മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽഫിലിപ്പ്സ്  ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സുനിൽ ഫിലിപ്പ് ഉത്‌ഘാടനം ചെയ്തു. അസറ്റ്‌Continue Reading

പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ‘ചത്ത പച്ച’യുടെ പൂജയും സ്വിച്ച്‌ഓണും നടന്നു. റീല്‍ വേള്‍ഡ് എന്റർടെയ്ൻമെന്റ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ട്രാൻസ് വേള്‍ഡ് ഗ്രൂപ്, ലെൻസ്മാൻ ഗ്രൂപ്പ് എന്നിവർ കൂടി ചേർന്നാണ് റീല്‍ വേള്‍ഡ് എന്റർടെയ്ൻമെന്റിന് രൂപംകൊടുത്തിരിക്കുന്നത്. ട്രാൻസ് വേള്‍ഡ് ഗ്രൂപ്പിന്റെ രമേഷ്, റിതേഷ് രാമകൃഷ്ണൻ, ലെൻസ്മാൻ ഗ്രൂപ്പിന്റെ ഷിഹാൻ ഷൗക്കത്ത് എന്നിവർക്കൊപ്പം ചിത്രത്തിന്റെ നിർമണ പ്രക്രിയയില്‍, മമ്മൂട്ടി കമ്ബനിയുടെ നേതൃനിരയിലുള്ളContinue Reading

എ ആൻഡ് എച്ച്‌എസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേല്‍ എന്നിവർ ചേർന്ന് നിർമിക്കുന്ന ‘നൈറ്റ് റൈഡേഴ്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. മലയാള സിനിമയിലെ പ്രമുഖചിത്രസംയോജകനായ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറില്‍ ഒരുങ്ങുന്ന ‘നൈറ്റ് റൈഡേഴ്സ്’ രചിച്ചിരിക്കുന്നത് പ്രേക്ഷകപ്രീതി നേടിയ ‘പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്ബൻ പ്രേക്ഷക- നിരൂപകContinue Reading

പ്രേക്ഷകരുടെ അംഗീകാരം നേടി തമിഴ്നാട്ടില്‍ മദ്രാസ് മാറ്റിനി വിജയം തരംഗം സൃഷ്ടിക്കുകയാണ്.ചെന്നൈയില്‍ മധ്യവർഗ കുടുംബത്തിന്‍റെ കഥ പറയുന്ന ചിത്രം തമിഴ്നാടിലെ ഹിറ്റ്‌ ചാർട്ടില്‍ ഇടം നേടി.ഓട്ടോഡ്രൈവർ കണ്ണന്‍റെയും കുടുംബത്തിന്‍റെയും കഥ പറയുന്ന മദ്രാസ് മാറ്റിനിയില്‍ കണ്ണന്‍റെ ഭാര്യയായി അഭിനയിക്കുന്നത് മലയാളി താരം ഷെല്ലി എൻ. കുമാറാണ്. മിന്നല്‍ മുരളിക്കു ശേഷം ഷെല്ലിയുടെ ഉജ്വല പ്രകടനമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. കണ്ണനായി അഭിനയിക്കുന്ന തമിഴ് നടൻ കാളി. വെങ്കിട്ടിന്‍റെ ഭാര്യയായ കമലം എന്നContinue Reading

പ്രഭാസ്- എസ്.എസ്. രാജമൗലി ചിത്രം ബാഹുബലി വീണ്ടും വരുന്നു. നേരത്തെ രണ്ടുവർഷത്തിന്റെ ഇടവേളയില്‍ രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഒറ്റഭാഗമായാണ് റീ റിലീസ് ചെയ്യുക. ആദ്യഭാഗം പുറത്തിറങ്ങിയതിന്റെ പത്താംവാർഷികത്തിലാണ് നിർമാതാക്കളുടെ പുതിയ നീക്കം. 2015-ലായിരുന്നു ആദ്യഭാഗമായ ‘ബാഹുബലി: ദി ബിഗിനിങ്’ പുറത്തിറങ്ങിയത്. രണ്ടുവർഷങ്ങള്‍ക്കുശേഷം 2017-ല്‍ പുറത്തിറങ്ങിയ ‘ബാഹുബലി: ദി കണ്‍ക്ലൂഷ’നും ബോക്സ് ഓഫീസില്‍ വലിയ തരംഗം തീർത്തു. ഈ വർഷം ജൂലായിലാണ് ആദ്യഭാഗത്തിന്റെ റിലീസ് പത്തുവർഷം പൂർത്തിയാക്കുന്നത്. ഒക്ടോബറോടെ ചിത്രം ആഗോളതലത്തില്‍Continue Reading