നവാഗതനായ രതീഷ് ശേഖർ സംവിധാനം ചെയ്ത് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായി എത്തിയ ചെക്ക് മേറ്റ് സീ 5-ല്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്നു.അനൂപ് മേനോനും ലാലിനും പുറമെ രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സ്ട്രീമിംഗ് ചെയ്യുന്നു. ഒരു മൈൻഡ് ഗെയിം ത്രില്ലറായെത്തിയ ചിത്രം മികച്ച അഭിപ്രായം ആണ് ഓടിടിയില്‍Continue Reading

മികച്ച അഭിപ്രായങ്ങള്‍ ഏറ്റുവാങ്ങി ധ്യാൻ ശ്രീനിവാസനും ലുക്ക്മാനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘വള’ നിറഞ്ഞ തീയേറ്ററുകളില്‍ പ്രദർശനം തുടരുന്നതിനിടെ പ്രേക്ഷകഹൃദയങ്ങളില്‍ ഒരു നനുത്ത മഴ പോലെ പെയ്‌തിറങ്ങാൻ സിനിമയിലെ പുതിയ ഗാനം പുറത്തു വന്നു. വിജയരാഘവനും ശാന്തി കൃഷ്‌ണയും പ്രധാന കഥാപാത്രങ്ങളായിട്ടുള്ള, ‘ദാസ്ഥാൻ’ എന്ന ഹിന്ദി ഭാഷയിലുള്ള വീഡിയോ ഗാനമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കുന്നത്. പ്രണയിക്കാൻ പ്രായമൊരു തടസമല്ലെന്നു കാണിച്ച്‌ വിജയരാഘവനും ശാന്തി കൃഷ്‌ണയും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നContinue Reading

രാവണ പ്രഭു റീ റിലീസ് ഒക്ടോ. 10ന് ഛോട്ടാ മുംബൈയ്ക്കു പിന്നാലെ റീ റിലീസിന് എത്തുന്ന മോഹൻലാല്‍ ചിത്രം രാവണപ്രഭു ഒക്ടോബർ 10 ന് തിയേറ്രറുകളില്‍. ഫോർകെ ഡോള്‍ബി അറ്റ് മോസില്‍ മാറ്റിനി നൗ ആണ് സിനിമ റീമാസ്റ്റർ ചെയ്യുന്നത്. 2001ല്‍ രഞ്ജിത്തിന്റെ സംവിധാനത്തില്‍ എത്തിയ രാവണ പ്രഭുവില്‍ മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നീ ഇരട്ട വേഷങ്ങള്‍ മോഹൻലാല്‍ അവതരിപ്പിച്ചു. മോഹൻലാലിന്റെ എവർ ക്ലാസിക് ചിത്രം ദേവാസുരത്തിന്റെ രണ്ടാം ഭാഗമാണ്Continue Reading

നടനും സംവിധായകനുമായ ബേസില്‍ ജോസഫ് ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ പുറത്ത്. ഡോ. അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ അനന്തു എസ്സിനൊപ്പം ചേർന്നാണ് ബേസില്‍ ജോസഫ് ആദ്യ ചിത്രം നിർമിക്കുന്നത്. ‘മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം’ എന്ന കുറിപ്പോടെയാണ് ഈ ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ പുറത്തുവിട്ടിരിക്കുന്നത്. 18 മുതല്‍ 26 വയസ്സ് വരെ പ്രായമുള്ള യുവതീ-യുവാക്കളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താല്‍പര്യമുള്ളവർ അവരുടെ ഫോട്ടോസ്, 1Continue Reading

ശ്രീജിത്ത് പണിക്കർ, നിഷാ റിധി,അഞ്ജയ് അനില്‍, ഗോപിനാഥ്, സോജ, വദന, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കം എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.യൂട്യൂബില്‍ ഏറെ ഹിറ്റായ ഒടിയപുരാണം എന്ന ഷോർട്ട് ഫിലിമാണ് ഒടിയങ്കം എന്ന സിനിമയായി എത്തുന്നത്. ഒടിയപുരാണത്തിന്‍റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ സിനിമയിലും സഹകരിക്കുന്നത്. ശ്രീ മഹാലക്ഷ്മി എന്‍റർപ്രൈസസിന്‍റെ ബാനറില്‍ പ്രവീണ്‍കുമാർ മുതലിയാർ നിർമിക്കുന്ന ഈContinue Reading

നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന ചിത്രം കൂടോത്രത്തിന്‍റെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചു. മമ്മൂട്ടിക്കമ്ബനിയും മോഹൻലാലും ചേർന്നാണ് റിലീസ് തിയതി പുറത്തുവിട്ടത്.ഒക്ടോബർ 24-ന് ചിത്രം റിലീസ് ചെയ്യും. സാൻജോ പ്രൊഡക്ഷൻസ് ആൻഡ് ദേവദയം പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ബൈജു എഴുപുന്ന, സിജി കെ. നായർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. മലനിരകളാല്‍ സമ്ബന്നമായ ഇടുക്കിയിലെ മലനിരകളില്‍ മണ്ണിനോടും മൃഗങ്ങളോടും മല്ലടിച്ച്‌ പൊന്നുവിളയിച്ച നിഷ്ക്കളങ്കരായ മനുഷ്യരുടെ പശ്ചാത്തലത്തിലൂടെ വെള്ളിമല എന്ന ഗ്രാമത്തിലാണ്കഥContinue Reading

ഭാരതക്കുന്ന് എന്ന സാങ്കല്‍പ്പിക ഗ്രാമത്തില്‍ വർഷങ്ങളായി നിലനിന്നു പോരുന്ന വിചിത്രമായവിവാഹം മുടക്കല്‍ സമ്ബ്രദായത്തിൻ്റെ പശ്ചാത്തലത്തിലൂടെ അണിയിച്ചൊരുക്കുന്ന ചിത്രമാണ് വത്സലാ ക്ലബ്ബ് .അന്നാട്ടുകാർക്ക് ഈ വിവാഹം മുടക്കല്‍ ഒരു മത്സരവും ആഘോഷവും ആണ്.ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ തലമുറതലമുറ കൈമാറി ഈ കാര്യം നിലനിന്നു പോരുന്നു.സ്വന്തം മക്കളുടെ വിവാഹം പോലും മുടക്കുന്നതില്‍ ഇവർക്ക് തെല്ലും ദുഃഖമില്ല. ഏറ്റവും കൂടുതല്‍ കല്യാണം മുടക്കുന്നവർക്ക് മുടക്കു ദണ്ഡ് എന്ന പാരിതോഷികംവരെ നല്‍കും.ഇവിടെ വത്സലാ ക്ലബ്ബ് എന്നContinue Reading

സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്യുന്ന ‘അവള്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മലയാള സിനിമയിലെ പ്രശസ്ത നടി നടന്മാരും സാങ്കേതിക വിദഗ്ധരും ചേർന്നാണ് പോസ്റ്റർ പുറത്തുവിട്ടത്. ഒക്ടോബർ മൂന്നിന് ചിത്രം തീയറ്ററുകളിലെത്തും. സുരഭി ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും അവള്‍ എന്ന സിനിമയിലെ പ്രഭ എന്ന് സംവിധായകൻ ജയരാജ് വ്യക്തമാക്കി. സുരഭി തന്നെ പല ഇന്റർവ്യൂകളിലും ഇത് എടുത്തു പറഞ്ഞിട്ടുമുണ്ട്.നിരഞ്ജനContinue Reading

മലയാളി പ്രേക്ഷകനെ അത്ഭുതം കൊണ്ടും, കൗതുകം കൊണ്ടും ഏറെ രസിപ്പിച്ച കഥാപാത്രങ്ങളാണ് മംഗലശ്ശേരി നീലകണ്ഠനും, മകൻ കാർത്തികേയനും മുണ്ടക്കല്‍ ശേഖരനുമൊക്കെ. രഞ്ജിത്തിൻ്റെ തിരക്കഥയില്‍ ഐ.വി ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിലൂടെയും, അതിൻ്റെ തുടർച്ചയെന്നോളം രഞ്ജിത്ത് തന്നെ തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്ത രാവണപ്രഭു എന്ന ചിത്രത്തിലേയും കഥാപാത്രങ്ങളാണിവരൊക്കെ. രാവണപ്രഭുവിലെ ‘സവാരി ഗിരി ഗിരി’ എന്ന മോഹൻലാലിൻ്റെ പ്രയോഗം അക്കാലത്ത് യുവാക്കളുടെ ഇടയില്‍ ഏറെ പ്രചാരം നേടി. മോഹൻContinue Reading

പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന സിനിമയാണ് ‘മേനേ പ്യാർ കിയ’. പ്രണയത്തിന് ഭാഷയുടെ വേലിപ്പടർപ്പുകള്‍ ഇല്ല എന്ന് ചിത്രം പഠിപ്പിക്കുകയാണ്. മികച്ച ഒരു തിയേറ്റർ അനുഭവം നല്‍കുന്ന ഒരു രസകരമായ റൊമാന്റിക് കോമഡി ചിത്രം ആണ് ‘മേനേ പ്യാർ കിയ’. മലയാള സിനിമയില്‍ നിരവധി ചിത്രങ്ങളില്‍ തമിഴ് ഭാഷയും പ്രണയവും വിഷയമായി വന്നിട്ടുണ്ട്. എന്നാല്‍ കോളേജ് കാലഘട്ടവും പ്രണയവും ജീവിതത്തില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന നായികയുടെ കഥയും മലയാളത്തില്‍ വന്നിട്ടില്ല.Continue Reading