സൂപ്പർ ഹിറ്റായ കിഷ്കിന്ധാകാണ്ഡത്തിനുശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘എക്കോ”യുടെ ടീസർ റിലീസ് ചെയ്തു. സന്ദീപ് പ്രദീപ് നായകനാവുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നല്കിയ അതേ ആകാംക്ഷ ടീസറും നല്കുന്നുണ്ട്. കഥാവഴിയില്‍ മൃഗങ്ങള്‍ക്കും നിർണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്കിന്ധാകാണ്ഡം, കേരള ക്രൈം ഫയല്‍സ് സീസണ്‍ 2 എന്നിവക്ക് ശേഷം ബാഹുല്‍ രമേശ് രചന നിർവഹിക്കുന്ന ചിത്രത്തിലും മൃഗങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. മൂന്നു ഭാഗങ്ങളുള്ള അനിമല്‍ ട്രിയോളജിയിലെ അവസാന ഭാഗം എന്നുംContinue Reading

യുവതാരം കവിൻ നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ‘കിസ്സ്’ ഒടിടി റിലീസിനൊരുങ്ങുന്നു. സതീഷ് സംവിധാനം ചെയ്ത ഈ തമിഴ് ചിത്രത്തില്‍ പ്രീതി അസ്രാണി ആയിരുന്നു നായിക. സെപ്റ്റംബർ 19-ന് തിയറ്ററുകളില്‍ റിലീസ് ചെയ്ത ‘കിസ്സ്’ ഇപ്പോള്‍ സീ ഫൈവിലൂടെ ഒടിടി പ്രേക്ഷകരിലേക്കെത്തുകയാണ്. സെപ്റ്റംബർ 7-നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. കവിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രം, ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കവിന്റെContinue Reading

പുതുമുഖങ്ങളായ അമീർ ബഷീർ, സ്നേഹ ഉണ്ണികൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കളത്തില്‍ ഫിലിംസിൻ്റെ ബാനറില്‍ നവാഗതനായ അമീർ ബഷീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു വയനാടൻ കഥ’. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മലയാളിയെ ചിരിപ്പിച്ച അതുല്യ താരങ്ങളായ മാമുക്കോയയുടെയും, കലാഭവൻ ഹനീഫിൻ്റെയും അവസാന ചിത്രങ്ങളില്‍ ഒന്നാണ് ഈ ചിത്രം. ബൈജു എഴുപുന്ന, കിരണ്‍ രാജ്, സിദ്ദിഖ് കൊടിയത്തൂർ, അംജത്ത് മൂസ, ദേവി അജിത്ത്, അലീഷ റോഷൻContinue Reading

ഉലകനായകൻ കമൽഹാസന്റെ ബർത്ത്ഡേ ദിവസമായ നവംബർ 7 ന്, കമൽഹാസന്റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ വേട്ടയാട് വിളയാട്, ബർത്ത്ഡേ സ്പെഷ്യലായി വീണ്ടും തീയേറ്ററിലെത്തും. റോഷിക എന്റർടൈമെൻസിനു വേണ്ടി പവൻകുമാറാണ് ചിത്രം റീ റിലീസായി തീയേറ്ററിലെത്തിക്കുന്നത്. ഗൗതം വാസുദേവ മേനോൻ, കമൽഹാസൻ ടീമിന്റെ ഏറ്റവും വലിയ ജനപ്രിയ ചിത്രമായിരുന്നു 2006 ൽ പുറത്തിറങ്ങിയ വേട്ടയാട് വിളയാട് എന്ന ചിത്രം. രവിവർമ്മന്റെ മികച്ച ഛായാഗ്രഹണം, ഹാരീസ് ജയരാജിന്റെ ഹിറ്റ് ഗാനങ്ങൾ, കമൽഹാസൻ,Continue Reading

ആസിഫ് അലി, അപർണ ബാലമുരളി, ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി, സമ്ബത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിറാഷ് പ്രദർശനം തുടങ്ങി.കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണിത്. സെവൻ വണ്‍ സെവൻ പ്രൊഡക്ഷൻസിന്‍റെയും ബെഡ് ടൈം സ്റ്റോറീസിന്‍റെയും സഹകരണത്തോടെ ഇ ഫോർ എക്സ്പെരിമെന്‍റ്സും നാദ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. മുകേഷ് ആർ. മെഹ്താ, ജതിൻContinue Reading

കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തിന്‍റെ കേന്ദ്രമായ ശബരിമല ശ്രീഅയ്യപ്പനേയും സന്നിധാനത്തേയും പ്രധാന പശ്ചാത്തലമാക്കി നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് രചന നിർവഹിച്ച്‌ സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിന് ഓഗസ്റ്റ് 26 ചൊവ്വാഴ്ച്ച കൊച്ചിയിലെ വെണ്ണല ഗീതം സ്റ്റുഡിയോയില്‍ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു.ആദ്യപടിയായി ചിത്രത്തിലെ ഗാനങ്ങളുടെ റിക്കാർഡിംഗ് ആണ് ഇവിടെ അരങ്ങേറിയത്. ഡോ. സുകേഷ് രചിച്ച്‌ ജീവൻ ഈണം പകർന്ന് മധു ബാലകൃഷ്ണൻ സന്നിധാനം എന്നിവർ പാടിയ ആറു ഗാനങ്ങളാണ്Continue Reading

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ആട് ത്രീ. ആദ്യ രണ്ട് ഭാഗവും നെഞ്ചേറ്റിയ ആരാധകര്‍ പാപ്പന്റേയും സംഘത്തിന്റേയും മൂന്നാം വരവിനായി കാത്തിരിക്കുകയാണ്. എന്നാല്‍ ഇതുവരെ കണ്ടതൊന്നുമല്ല വരാനിരിക്കുന്നത് എന്നാണ് പുതിയ അപ്‌ഡേറ്റ് വ്യക്തമാക്കുന്നത്. ആട് ത്രീയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു കൊണ്ട് പുതിയ പോസ്റ്റര്‍ പങ്കിട്ടിരിക്കുകയാണ് ആരാധകര്‍. ജയസൂര്യയുടെ ജന്മദിനമായ ഇന്ന് ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമാണ് ആട് ത്രീയുടെ പോസ്റ്റര്‍. 2026 മാര്‍ച്ച്‌ 19 നാണ് ആട് ത്രീയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.Continue Reading

കന്നഡ സിനിമയിലെ ഈ വർഷത്തെ അപൂർവ്വം വിജയങ്ങളിലൊന്നാണ് സു ഫ്രം സോ. ജെ പി തുമിനാട് രചനയും സംവിധാനവും നിർവ്വഹിച്ച്‌ കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രം കോമ‍ഡി ഡ്രാമ ഗണത്തില്‍ പെടുന്ന ഒന്നാണ്. ജൂലൈ 25 ന് ആയിരുന്നു ചിത്രത്തിൻറെ റിലീസ്. മൗത്ത് പബ്ലിസിറ്റിയിലൂടെ കർണാടകത്തിലെ തിയറ്ററുകള്‍ ജനസമുദ്രങ്ങളാക്കിയ ഈ ചിത്രത്തിൻറെ മലയാളം പതിപ്പ് കേരളത്തിലും വിജയം നേടിയിരുന്നു. ഇപ്പോഴിതാ ബോക്സ് ഓഫീസിലെ വലിയ വിജയത്തിന് പിന്നാലെ ഒടിടി റൈറ്റ്സ്Continue Reading

പവൻ കല്യാണ്‍ നായകനായി എത്തിയ ചിത്രമാണ് ഹരി ഹര വീര മല്ലു. ചിത്രത്തിൻ്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 116.83 കോടി രൂപയോളം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലിലൂടെ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. കൃഷ് ജഗർലമുഡിയും ജ്യോതി കൃഷ്‍യും സംവിധാനം നിർവ്വഹിച്ച ചിത്രമാണിത്. വിദേശത്ത് നിന്ന് മാത്രം 14 കോടിയണ് ചിത്രം സ്വന്തമാക്കിയത്. നിധി അഗർവാളാണ് ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്. ജ്ഞാന ശേഖർ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണംContinue Reading

ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ‘ദി കേസ് ഡയറി’ ആഗസ്റ്റ് ഇരുപത്തിയൊന്നിന് തിയേറ്ററുകളിലെത്തും. അസ്കർ സൗദാൻ, രാഹുല്‍ മാധവ്, സാക്ഷി അഗർവാള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയരാഘവൻ, ബിജുക്കുട്ടൻ, ബാല, റിയാസ് ഖാൻ, മേഘനാദൻ, അജ്മല്‍ നിയാസ്, കിച്ചു, ഗോകുലൻ, അബിൻജോണ്‍, രേഖ നീരജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറില്‍ കെ വി അബ്ദുല്‍നാസർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ഛായഗ്രഹണം പി സുകുമാർ നിർവ്വഹിക്കുന്നു. എContinue Reading