സൂപ്പർ ഹിറ്റ് ചിത്രം വാഴ 2ന്റെ സംവിധായകൻ സവിൻ സാ നായകനാകുന്നു ചിത്രം ‘ഗുലാബ്’ന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.

alternatetext

സൂപ്പർ ഹിറ്റ് ചിത്രം വാഴ 2ന്റെ സംവിധായകൻ സവിൻ സാ നായകനാകുന്നു ചിത്രം ‘ഗുലാബ്’ന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണു ഗോപാലകൃഷ്ണൻ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമായ ‘ഗുലാബ്’ ൽ, വാഴ 2 എന്ന സൂപ്പർ ചിത്രത്തിന്റെ സംവിധായകൻ സവിൻ സാ നായകനായെത്തുന്നു. ചിത്രത്തിന്റെ അനൗൺസ്മെന്റും മോഷൻ ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ വച്ച് നടന്നു. സവിൻ സാ ആദ്യമായാണ് അഭിനയരംഗത്തേക്ക് കടക്കുന്നത്. നവാഗതനായ ലിബീഷ് പെരിക്കാട് ചിത്രം സംവിധാനം ചെയ്യുന്നു.

alternatetext

കൊച്ചിയുടെ ഭാഗമായിട്ടുള്ള ഒരു പ്രദേശത്ത് നടക്കുന്ന യാഥാർത്ഥ്യത്തോട് ചേർന്ന തീവ്രമായ ഒരു പ്രണയ ചിത്രമായിരിക്കും ‘ഗുലാബ്.’ സംവിധായകൻ നിതിൻ രഞ്ജി പണിക്കരും, യുറേക്ക സ്റ്റോറീസിലൂടെ അറിയപ്പെടുന്ന നന്ദഗോപനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ബോളിവുഡിൽ നിന്നുള്ള താരമായിരിക്കും നായിക എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ഇൻഫ്ലുവൻസർമാരായ പൊളി ശരത്, സാമ്പാർ ടീം, ആൻസി ചാൾസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാകുന്നു.

സംഗീതം ഒരുക്കുന്നത് സാം സി.എസ്. ക്യാമറ : നിഖിൽ എസ്. പ്രവീൺ, എഡിറ്റർ : മൻസൂർ മുത്തുട്ടി, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, കോ- ഡയറക്ടർ: സനൽ വി. ദേവൻ, അസോസിയേറ്റ് ഡയറക്ടർ: ശ്രീജിത്ത് lനന്ദൻ, ആക്ഷൻ ഡയറക്ടർ : തവസി രാജ്, ആർട്ട്‌ :കൊല്ലം സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ : നെജീർ നെസീം, കോസ്റ്റ്യൂം :നിസാർ റഹ്മത്ത്; മേക്കപ്പ് : റഷീദ് അഹമ്മദ്‌, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻസ് : യെല്ലോടൂത്ത്സ്. 50 ദിവസങ്ങൾ എടുത്ത് എറണാകുളത്തും ഒറീസയിലുമായി ഷൂട്ടിംഗ് പൂർത്തിയാക്കും.