
തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത സിഗ്മ രണ്ടാം വാരത്തിലേക്ക്. ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം സിഗ്മ ഇതുവരെ നേടിയ കളക്ഷൻ 7.77 കോടി രൂപയാണ്. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഒക്ടോബർ 2ന് ആയിരുന്നു തിയറ്ററുകളിൽ എത്തിയത്. സിഗ്മ കേരളത്തിൽ വിതരണം ചെയ്തിരിക്കുന്നത് ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ്.

തമന് എസ് സംഗീതം നൽകുന്ന ചിത്രമാണ് ‘സിഗ്മ’. ജി കെ എം തമിഴ് കുമരനാണ് സിഗ്മയുടെ നിര്‍മ്മാതാവ്. തമിഴ്നാട്ടിലും തായ്ലന്‍ഡിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അന്‍പു ദാസന്, യോഗ് ജാപി, മഹാലക്ഷ്മി, ഷീല രാജ്കുമാര്, കമലേഷ്, കിരണ്‍ കൊണ്ഡ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.



