കാട്ടാളൻ’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

alternatetext

ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ പോള്‍ ജോർജ് സംവിധാനം ചെയ്ത ‘കാട്ടാളൻ’ ഒടിടി റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 13 മുതല്‍ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറില്‍ ഷരീഫ് മുഹമ്മദ് നിർമ്മിച്ച ഈ ചിത്രം മെയ് 28-നാണ് തിയേറ്ററുകളില്‍ എത്തിയത്. ദുഷാര വിജയൻ, സുനില്‍, കബീർ സിംഗ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

alternatetext

പ്രശസ്ത സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം നിർവ്വഹിച്ച ചിത്രത്തിന്റെ പ്രധാന ആകർഷണം യഥാർത്ഥ ആനയെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച സംഘട്ടന രംഗങ്ങളാണ്. ഓങ്-ബാക്ക് 2, ബാഹുബലി-2 തുടങ്ങിയ ചിത്രങ്ങള്‍ക്ക് ആക്ഷനൊരുക്കിയ കെച്ച കെംബഡികെയാണ് ചിത്രത്തിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നത്. പോള്‍ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഉണ്ണി ആർ സംഭാഷണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.