“മണ്ടാടി” കേരള വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

alternatetext

തമിഴ് നടൻ സൂരി നായകനായി എത്തുന്ന പുതിയ ചിത്രം “മണ്ടാടി” യുടെ കേരളാ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്. ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 4 ന് ആണ്. ചിത്രം കേരളത്തില്‍ വമ്പൻ റിലീസായാണ് ശ്രീ ഗോകുലം മൂവീസ് എത്തിക്കുക. മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന മണ്ടാടി , സെല്‍ഫിക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ്.

alternatetext

ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് മഹിമ നമ്പ്യാർ. അടുത്തിടെ ചിത്രത്തിലെ ഒരു പ്രമോ ഗാനം പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഏറെ സ്റ്റൈലിഷ് ആയി ഒരുക്കിയ ഈ ഗാനത്തിലൂടെ, അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ആക്ഷൻ മൂഡും പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്.

കടലോര പശ്‌ചാത്തലത്തില്‍ കഥ പറയുന്ന ആക്ഷൻ- ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ഈ സെയിലിംഗ് ബോട്ട് മല്‍സരത്തിലെ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി. സൂരിയെ ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്.

സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റണ്‍ ശിവ, കൃതിക ബാലസുബ്രഹ്മണ്യം നിർണ്ണായക വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി.വി. പ്രകാശ് സംഗീതവും, എസ്.ആർ. കതിർ ഛായാഗ്രഹണവും, പ്രദീപ് ഇ. രാഘവ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്യുക. ബാനർഃ ആർഎസ് ഇൻഫോടെയ്ൻമെന്റ്.