alternatetext

മേജര്‍ മഹാദേവൻ വീണ്ടും വരുന്നു, പഹല്‍ഗാം ഓപ്പറേഷൻ സിന്ദൂറിന് യെസ് പറഞ്ഞ് മോഹൻലാല്‍

alternatetext
alternatetext

മോഹൻലാലിനെ നായകനാക്കി മേജർ രവി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന് പഹല്‍ഗാം ഓപ്പറേഷൻ സിന്ദൂർ 2025 എന്ന് പേരിട്ടു.

alternatetext

1971 ബിയോണ്ട് ബോർഡേഴ്സിന് ശേഷം മോഹൻലാലും മേജർ രവിയും വീണ്ടും ഒരുമിക്കുകയാണ്. മോഹൻലാല്‍ ചിത്രങ്ങളിലെ ഐക്കണിക്ക് ക്യാരക്ടറായ മേജർ മഹാദേവന്റെ തിരിച്ച്‌ വരവാണ് ചിത്രത്തിന്റെ സവിശേഷതകളിലൊന്ന് .

പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് മേജർരവി പൂർത്തിയാക്കി . തൊടുപുഴയില്‍ ദൃശ്യം 3യുടെ ചിത്രീകരണത്തിനിടെ തിരക്കഥ വായിച്ച്‌ കേട്ട മോഹൻലാല്‍ സമ്മതം അറിയിച്ചുവെന്നാണ് വിവരം. അടുത്ത വർഷം പകുതിയോടെ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. ഛായാഗ്രഹണം തിരുനാവുക്കരശും സംഗീത സംവിധാനം ഹർഷവർദ്ധൻ രാമേശ്വറും സംഘട്ടന സംവിധാനം കെച്ച കെമ്ബക്ഡിയും നിർവഹിക്കുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂർ ആയിരിക്കും നിർമ്മാണം. അതേസമയം ദൃശ്യം 3യുടെ ചിത്രീകരണത്തിലാണ് മോഹൻലാല്‍. എറണാകുളത്ത് ദൃശ്യം 3 യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ദൃശ്യം 3 പൂർത്തിയാക്കിയ ശേഷം മോഹൻലാല്‍ നടൻ ഒാസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കും. പ്രകാശ് വർമ്മ, ബിനു പപ്പു, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാൻ നിർമ്മാണം.രചന രതീഷ് രവി , സംഗീതം ജെക്സ് ബിജോയ്.