alternatetext

ഒടിയന്‍റെ പിറവിയുമായി ഒടിയങ്കം വരുന്നു; ട്രെയിലര്‍

alternatetext
alternatetext

ശ്രീജിത്ത് പണിക്കർ, നിഷാ റിധി,അഞ്ജയ് അനില്‍, ഗോപിനാഥ്, സോജ, വദന, പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനില്‍ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കം എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി.യൂട്യൂബില്‍ ഏറെ ഹിറ്റായ ഒടിയപുരാണം എന്ന ഷോർട്ട് ഫിലിമാണ് ഒടിയങ്കം എന്ന സിനിമയായി എത്തുന്നത്. ഒടിയപുരാണത്തിന്‍റെ അണിയറ പ്രവർത്തകർ തന്നെയാണ് ഈ സിനിമയിലും സഹകരിക്കുന്നത്.

alternatetext

ശ്രീ മഹാലക്ഷ്മി എന്‍റർപ്രൈസസിന്‍റെ ബാനറില്‍ പ്രവീണ്‍കുമാർ മുതലിയാർ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവഹിക്കുന്നു. സംഗീതം-റിജോഷ്, എഡിറ്റർ-ജിതിൻ ഡി.കെ., പ്രൊഡക്ഷൻ കണ്‍ട്രോളർ-ഷാജി കോഴിക്കോട്.

പ്രൊഡക്ഷൻ ഡിസൈനർ-ഷെയ്ഖ് അഫ്സല്‍, ആർട്ട്-ഷൈൻ ചന്ദ്രൻ, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-സുകേഷ് താനൂർ, സ്റ്റില്‍സ്-ബിജു ഗുരുവായൂർ, ഡിസൈൻ-അദിൻ ഒല്ലൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് – ഗിരീഷ് കരുവന്തല.

ചരിത്ര താളുകളില്‍ എഴുതപ്പെട്ട ആദ്യ ഒടിയന്‍റെ പിറവിയെ ആസ്പദമാക്കിയാണ് ഒടിയങ്കത്തിന്‍റെ കഥ തുടങ്ങുന്നത്. പ്രണയവും പ്രതികാരവും കൂട്ടി കലർത്തി ദൃശ്യത്തിനും സൗണ്ടിനും പ്രാധാന്യം നല്‍കിയാണ് ഒടിയങ്കം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. പി ആർ ഒ-എ.എസ്. ദിനേശ്.