alternatetext

ജയരാജ്-സുരഭി ചിത്രം ‘അവള്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

alternatetext
alternatetext

സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്യുന്ന ‘അവള്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

alternatetext

മലയാള സിനിമയിലെ പ്രശസ്ത നടി നടന്മാരും സാങ്കേതിക വിദഗ്ധരും ചേർന്നാണ് പോസ്റ്റർ പുറത്തുവിട്ടത്. ഒക്ടോബർ മൂന്നിന് ചിത്രം തീയറ്ററുകളിലെത്തും.

സുരഭി ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും അവള്‍ എന്ന സിനിമയിലെ പ്രഭ എന്ന് സംവിധായകൻ ജയരാജ് വ്യക്തമാക്കി. സുരഭി തന്നെ പല ഇന്റർവ്യൂകളിലും ഇത് എടുത്തു പറഞ്ഞിട്ടുമുണ്ട്.
നിരഞ്ജന അനൂപ്,കെ പി എ സി ലളിത, സബിത ജയരാജ്, നിതിൻ രഞ്ജി പണിക്കർ,ഷൈനി സാറ,മനോജ് ഗോവിന്ദൻ,ഷിബു നായർ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ഗോള്‍ഡൻ വിങ്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഡോക്ടർ മനോജ് ഗോവിന്ദൻ, ഷിബു നായർ, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സച്ചു സജി നിർവഹിക്കുന്നു. എഡിറ്റിംഗ്-ശ്രീജിത്ത് സി ആർ,ഗാനരചന-മുഹാദ് വെമ്ബായം,സംഗീതം-കണ്ണൻ സി ജെ,കലാസംവിധാനം-ജി ലക്ഷ്മണൻ.