alternatetext

സര്‍വ്വം മായ തന്നെ! അല്ലേ അളിയാ എന്ന് നിവിൻ, മറുപടിയുമായി അജു; കാത്തിരുന്ന കോമ്ബോ എത്തിയെന്ന് ആരാധകര്‍

alternatetext
alternatetext

പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖില്‍ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം ‘സർവ്വം മായ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്.

alternatetext

മലയാളികള്‍ നെഞ്ചോടുചേർത്തുവെച്ച നിവിൻ പോളി – അജു വർഗീസ് കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിൻറെ പോസ്റ്റർ തന്നെ ഹൃദയം തൊടുന്നതാണ്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാണ് ചിത്രത്തില്‍ ഇരുവരും എത്തുന്നതെന്നാണ് പോസ്റ്റർ നല്‍കുന്ന സൂചന. നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സെക്കൻഡ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഫാൻറസി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകരില്‍ ഏറെ കൗതുകമുണർത്തുന്നതായിരുന്നു. നെറ്റിയില്‍ ഭസ്മക്കുറിയും ഒരു കള്ളനോട്ടവുമായി നില്‍ക്കുന്ന നിവിൻ പോളിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്. സെക്കൻഡ് ലുക്ക് ആകട്ടെ മണ്ണിൻറെ മണമുള്ളൊരു ഫീലിംഗ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നതാണ്. മനസ്സ് നിറഞ്ഞ് ചിരിക്കുന്ന നിവിനേയും അജുവിനേയും പോസ്റ്ററില്‍ കാണാം. മലയാളത്തിൻറെ പ്രിയപ്പെട്ട സംവിധായകനായ സത്യൻ അന്തിക്കാടിൻറെ മകൻ അഖില്‍ സത്യനോടൊപ്പം ഇതാദ്യമായി നിവിൻ പോളിയും അജു വർഗ്ഗീസും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. നിവിൻ – അജു കൂട്ടുകെട്ട് ഒരുമിക്കുന്ന പത്താമത്തെ സിനിമയുമാണ് സർവ്വം മായ.

ഇരുവരേയും കൂടാതെ ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അല്‍ത്താഫ് സലീം, പ്രീതി മുകുന്ദൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്. ഫയർ ഫ്ലൈ ഫിലിംസിൻറെ ബാനറില്‍ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സംഗീതം: ജസ്റ്റിൻ പ്രഭാകരൻ, ഛായാഗ്രഹണം: ശരണ്‍ വേലായുധൻ, എഡിറ്റർ: അഖില്‍ സത്യൻ, സിങ്ക് സൗണ്ട്: അനില്‍ രാധാകൃഷ്ണൻ, എക്സി.പ്രൊഡ്യൂസർ: ബിജു തോമസ്, പ്രൊഡക്ഷൻ ഡിസൈൻ: രാജീവൻ, കലാസംവിധാനം: അജി കുറ്റിയാണി, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: സജീവ് സജി, സ്റ്റില്‍സ്: രോഹിത് കെ.എസ്, ലൈൻ പ്രൊഡ്യൂസർ: വിനോദ് ശേഖർ, സഹ സംവിധാനം: ആരണ്‍ മാത്യു, അസോസിയേറ്റ് ഡയറക്ടർ: വന്ദന സൂര്യ, ഡിസൈൻസ്: ഏസ്തറ്റിക് കുഞ്ഞമ്മ, മാർക്കറ്റിംഗ്: സ്നേക്ക്പ്ലാൻറ് എല്‍.എല്‍.പി, പി.ആർ.ഓ: ഹെയിൻസ്.