15 വര്‍ഷത്തിന് ശേഷം “ഖലീഫ’യുമായി പൃഥ്വിരാജും വൈശാഖും

alternatetext

പോക്കിരി രാജയ്ക്ക് വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഖലീഫ’ തുടങ്ങുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ഓഗസ്റ്റ് ആറിന് ലണ്ടനില്‍ ആരംഭിക്കും.ചിത്രത്തിന്‍റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയില്‍വച്ച്‌ നടന്നു.

alternatetext

15 വര്‍ഷത്തിന് ശേഷം വൈശാഖും പൃഥ്വിരാജും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ഖലീഫ. ആമിർ അലി എന്ന കഥാപാത്രമായി പൃഥ്വി എത്തുന്നു. ആക്‌ഷൻ എന്‍റർടെയ്നറായി ഒരുക്കുന്ന സിനിമ വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. പ്രതികാരം സുവർണ്ണ ലിപികളാല്‍ എഴുതപ്പെടും എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ദുബായിയും പ്രധാന ലൊക്കേഷനാണ്.

ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദം ജോണ്‍, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കാപ്പ, കടുവ എന്നീ സിനിമകള്‍ക്കു ശേഷം ജിനുവും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

ഛായാഗ്രഹണം ജോമോൻ ടി. ജോണ്‍. സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ ചമൻ ചാക്കോ, ആർട് ഷാജി നടുവില്‍, പ്രൊമോഷൻ കണ്‍സല്‍ട്ടന്‍റ് വിപിൻ കുമാർ.