
‘ഉടുമ്പൻചോല വിഷൻ’ ഒക്ടോബർ 23ന് ചിത്രം തിയേറ്ററുകളിലെത്തുന്നു.ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു. ഒക്ടോബർ 23നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നവാഗത സംവിധായകൻ സലാം ബുഖാരിയുടെ ചിത്രത്തിൽ മാത്യു തോമസ്, ശ്രീനാഥ് ഭാസി, മിലിന്ദ് സോമൻ, ദിലീഷ് പോത്തൻ, സിദ്ദിഖ്, സുദേവ് നായർ തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. മാധ്യമപ്രവർത്തനത്തിന്റെ ലോകവും അധികാരത്തിനായുള്ള മത്സരങ്ങളും പ്രമേയമാക്കുന്ന ചിത്രം റിലീസിനായി ഒരുങ്ങുമ്പോൾ സിനിമാപ്രേമികളുടെ പ്രതീക്ഷയും ഉയരുകയാണ്.

അൻവർ റഷീദിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള സലാം ബുഖാരി സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. അലൻ റോഡ്‌നിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ ആൻഡ് ആർ മീഡിയ ലാബ്സിന്റെയും യു.ബി. പ്രൊഡക്ഷൻസിന്റെയും ബാനറുകളിൽ അഷർ അമീറും റിയാസ് കെ. മുഹമ്മദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം – വിഷ്ണു തണ്ടാശ്ശേരി, എഡിറ്റിംഗ് – വിവേക് ഹർഷൻ സംഗീതം – ഗോപി സുന്ദർ, തിരക്കഥ – അലൻ റോഡ്‌നി, ക്രിയേറ്റീവ് ഡയറക്ടർ, വി.എഫ്.എക്സ്. സൂപ്പർവൈസർ – അഷർ അമീർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷിഹാബ് പരപ്പറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈൻ – ജോസഫ് നെല്ലിക്കൻ, കോസ്റ്റ്യൂം ഡിസൈൻ – സമീറ സനീഷ്, ആലിയ അഷർ, മേക്കപ്പ് – റോണക്സ് സേവ്യർ, സ്റ്റണ്ട് – കലൈ കിങ്സൺ, മാഫിയ ശശി, തവസി രാജ്, കൊറിയോഗ്രഫി – ഷോബി പോൾരാജ്, ഗാനരചന – വിനായക് ശശികുമാർ, സുഹൈൽ കോയ, ഫൈനൽ മിക്സ് – എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ – വിക്കി, പ്രൊഡക്ഷൻ കൺട്രോളർ – വിനോദ് ശേഖർ, ലൈൻ പ്രൊഡ്യൂസർമാർ – സിറാസ് എം.പി., സിയാക് ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – കണ്ണൻ ടി.ജി, അസോസിയേറ്റ് ഡയറക്ടർമാർ – അജ്മൽ ഹംസ, അർജുൻ ഗണേഷ്, പബ്ലിസിറ്റി ഡിസൈൻ – സ്പെൽബൗണ്ട് സ്റ്റുഡിയോസ്, പി.ആർ.ഒ. – പ്രതീഷ് ശേഖർ..



