ശരത് കുമാറും അമിതാഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം പരംപൊരുള്‍ ഇന്ന് തിയേറ്ററുകളില്‍ എത്തും

ശരത് കുമാറും അമിതാഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം പരംപൊരുള്‍ ഇന്ന് തിയേറ്ററുകളില്‍ എത്തും
alternatetext

ശരത് കുമാറും അമിതാഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം പരംപൊരുള്‍ ഇന്ന് തിയേറ്ററുകളില്‍ എത്തും. കാശ്മീര പര്‍ദേശിയാണ് ചിത്രത്തിലെ നായിക. അരവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം കാവി ക്രിയേഷൻസിന്റെ ബാനറില്‍ മനോജും ഗിരീഷും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

alternatetext

പുരാതന വിഗ്രഹ മോഷണത്തിന്റെ ലോകം കാണിക്കുന്ന ചിത്രത്തിന്റെ ടീസര്‍ നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തിറക്കിയിരുന്നു. വിഗ്രഹക്കടത്ത് കേസില്‍ അന്വേഷണം ആരംഭിച്ച പോലീസ് ഉദ്യോഗസ്ഥനായാണ് ശരത് കുമാറിന്റെ കഥാപാത്രത്തെ ടീസര്‍ സൂചിപ്പിക്കുന്നത്.

സംവിധായകൻ ബാലാജി ശക്തിവേലും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എസ്.പാണ്ടികുമാര്‍ ഛായാഗ്രാഹകനും നാഗൂരാൻ രാമചന്ദ്രൻ എഡിറ്റിംഗും യുവൻ ശങ്കര്‍ രാജ സംഗീതസംവിധാനവും നിര്‍വ്വഹിക്കുന്നു.