ജയിലര്‍; രജനികാന്തിനു ലാഭവിഹിതത്തിൽ നിന്നും 100 കോടി രൂപയും പിന്നാലെ ബിഎംഡബ്ല്യൂ എക്സ് 7 കാറും ലഭിച്ചു

ജയിലര്‍; രജനികാന്തിനു ലാഭവിഹിതത്തിൽ നിന്നും 100 കോടി രൂപയും പിന്നാലെ ബിഎംഡബ്ല്യൂ എക്സ് 7 കാറും ലഭിച്ചു
alternatetext

ജയിലര്‍ 600 കോടി ക്ലബിനു അടുത്ത് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ലാഭവിഹിതമായി 100 കോടി രൂപ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന്റെ ഉടമ കലാനിധിമാരൻ രജനികാന്തിന് നല്‍കിയതിനു പിന്നാലെ ബിഎംഡബ്ല്യൂ എക്സ് 7 കാറും സമ്മാനിച്ചു. രജനിക്കു കാര്‍ സമ്മാനിക്കുന്ന വീഡിയോയും സണ്‍ പിക്ചേഴ്സ് പുറത്തിറക്കി.

alternatetext

ജയിലറില്‍ അഭിനയിക്കുന്നതിന് 110 കോടി രജനി പ്രതിഫലം വാങ്ങിയിരുന്നെന്നും അതിനു പിന്നാലെ 100 കോടി ലാഭ വിഹിതം കൂടി ലഭിച്ചതോടെ രജനികാന്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി എന്നും ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നു.

നെല്‍സൻ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം കേരളത്തിലും വൻ വിജയം കൈവരിച്ചു. മോഹൻലാല്‍, ശിവരാജ് കുമാര്‍ എന്നിവരുടെ അതിഥി വേഷം ഏറെ പ്രശംസ നേടി കൊടുത്തു.