പാർവതി തിരുവോത്ത് പൊലീസ് വേഷത്തിലെത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ

alternatetext

പർവതി തിരുവോത്ത് ആദ്യമായി പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്ന ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നു. ഒരു പൊലീസ് സ്റ്റേഷൻ പശ്ചാത്തലമാക്കി ഒരുക്കുന്ന ത്രില്ലർ ചിത്രത്തിൽ സസ്പെൻസും സംഘർഷഭരിതമായ മുഹൂർത്തങ്ങളുമാണ് നിറഞ്ഞുനിൽക്കുന്നത്.

alternatetext

ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാർവതിക്കൊപ്പം മാത്യു തോമസ്, വിജയരാഘവൻ, സിദ്ധാർത്ഥ് ഭരതൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റിയലിസ്റ്റിക് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രം സെപ്റ്റംബർ 11-നാണ് തിയറ്ററുകളിൽ എത്തുന്നത്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.