ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സണ്‍സ് തിയേറ്ററുകളില്‍ ഹൗസ് ഫുള്‍ കുതിപ്പ്; ബുക്ക് മൈ ഷോയില്‍ ട്രെൻഡിംഗ്

alternatetext

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ബിജു മേനോൻ കുടുംബപ്രേക്ഷകർക്ക് മുന്നിലേക്ക് നായകനായി എത്തുന്ന പുതിയ ചിത്രം അവറാച്ചൻ ആൻഡ് സണ്‍സ് തിയേറ്ററുകളില്‍ വിജയകരമായി പ്രദർശനം തുടരുന്നു.

alternatetext

റിലീസ് ചെയ്ത ആദ്യ ദിനം മുതല്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്ക് മൈ ഷോയില്‍ ഓരോ മണിക്കൂറിലും ട്രെൻഡിംഗ് ലിസ്റ്റില്‍ ഇടംനേടിയ ചിത്രം, കേരളത്തിലെ തിയേറ്ററുകളില്‍ ഫാസ്റ്റ് ഫില്ലിംഗ്, ഹൗസ് ഫുള്‍ ഷോകളോടെയാണ് കുതിക്കുന്നത്.

പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കുടുംബചിത്രമായാണ് അവറാച്ചൻ ആൻഡ് സണ്‍സ് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. നർമ മുഹൂർത്തങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഒരു ഫാമിലി ഡ്രാമയാണിത്.

നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് അവതരിപ്പിക്കുന്നത്. ബിജു മേനോനൊപ്പം വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സണ്‍, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടില്‍, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയില്‍, ഷാജു ശ്രീധർ, നിഷാ സാരംഗ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അവറാച്ചൻ ആൻഡ് സണ്‍സിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. സഹ നിർമാണം: ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡി ഓ പി: സജിത് പുരുഷൻ, എഡിറ്റർ: ആകാശ് ജോസഫ് വർഗീസ്, സംഗീതസംവിധാനം: സനല്‍ ദേവ്, ലൈൻ പ്രൊഡ്യൂസർ : അഖില്‍ യെശോധരൻ, ആർട്ട് ഡയറക്ടർ: അജി കുറ്റിയാനി, വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ : ശങ്കരൻ എ.എസ്., കെ.സി. സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ് : വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ : ഡിക്സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ജിബിൻ ജോണ്‍, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ : ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, സ്റ്റില്‍സ് : ബിജിത് ധർമടം, മാർക്കറ്റിംഗ് : സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റല്‍ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിംഗ് : ബ്രിംഗ് ഫോർത്ത്, വി എഫ് എക്സ് : പ്രോമിസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പിആർഓ : പ്രതീഷ് ശേഖർ.