ആകാംക്ഷ നിറച്ച്‌ ഔസേപ്പിന്‍റെ ഒസ്യത്ത് ഒടിടിയില്‍

alternatetext

വിജയരാഘവനെ ടൈറ്റില്‍ കഥാപാത്രമാക്കി നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്ത ഔസേപ്പിന്‍റെ ഒസ്യത്ത് ഒടിടിയില്‍. മാര്‍ച്ച്‌ 7 നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്.

alternatetext

രണ്ട് മാസത്തിനിപ്പുറമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. മൂന്ന് പ്ലാറ്റ്‍ഫോമുകളിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ്, സിംപ്ലി സൗത്ത് (ഇന്ത്യയ്ക്ക് പുറത്ത്) എന്നീ പ്ലാറ്റ്‍ഫോമുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.

എണ്‍പതുകാരനായ ഔസേപ്പ് എന്ന കഥാപാത്രമായാണ് വിജയരാഘവന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. മെഗൂർ ഫിലിംസിൻ്റെ ബാനറില്‍ എഡ്വേർഡ് ആൻ്റണിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പരസ്യ ചിത്രങ്ങളിലൂടെ നേരത്തേ ശ്രദ്ധ നേടിയിട്ടുള്ള സംവിധായകനാണ് ശരത്ചന്ദ്രന്‍. മലമുകളില്‍ കാടിനോടും മൃഗങ്ങളോടും മല്ലടിച്ച്‌ മണ്ണില്‍ പൊന്ന് വിളയിച്ചും പണം പലിശയ്ക്ക് കൊടുത്തും സമ്ബന്നനായി മാറിയ ഔസേപ്പ് അറുപിശുക്കനാണ്. മൂന്ന് ആണ്‍മക്കളാണ് അയാള്‍ക്ക്. മൂത്ത രണ്ടു പേരും ഉന്നത പദവികളില്‍. മക്കള്‍ക്കൊക്കെ സമ്ബാദ്യം നല്‍കിയിട്ടുണ്ടങ്കിലും എല്ലാത്തിന്‍റെയും നിയന്ത്രണം ഔസേപ്പിന്‍റെ കൈകളില്‍ത്തന്നെയാണ്. ഈ കുടുംബത്തിൻ്റെ അകത്തളങ്ങളില്‍ ചില അന്തർ നാടകങ്ങള്‍ അരങ്ങേറുകയാണ്. ചാരം മൂടിക്കിടക്കുന്ന കനല്‍ക്കട്ടപോലെ സംഘർഭരിതമാവുകയാണ് ഒസേപ്പിൻ്റെ തറവാട്. ആ സംഘർഷത്തിൻ്റെ ചുരുളുകള്‍ നിവർത്തുമ്ബോള്‍ തെളിയുന്നതെന്ത് എന്നതാണ് ചിത്രം അന്വേഷിക്കുന്നത്. മനസ്സില്‍ നൊമ്ബരത്തിൻ്റെ മുറിപ്പാടുമായി ഒരു കുടുംബത്തിൻ്റെ കഥ പറയുകയാണ് ഔസേപ്പിൻ്റ ഒസ്യത്ത് എന്ന ചിത്രത്തിലൂടെ.