alternatetext

റിലീസിനായി കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കാതല്‍ – ദി കോര്‍

റിലീസിനായി കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'കാതല്‍ - ദി കോര്‍
alternatetext
alternatetext

റിലീസിനായി കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കാതല്‍ – ദി കോര്‍’ പല കാരണങ്ങളാല്‍ സവിശേഷമാണ്. ഇതാദ്യമായാണ് താരം നവതരംഗ ചലച്ചിത്ര നിര്‍മ്മാതാവായ ജിയോ ബേബിയുമായി സഹകരിക്കുന്നത്, ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാണ്.

alternatetext

14 വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് ഗംഭീര തിരിച്ചുവരവാണ് ഈ ചിത്രത്തിലൂടെ ജ്യോതിക നടത്തുന്നത്. എന്നാല്‍, ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടും റിലീസ് തീയതി സംബന്ധിച്ച്‌ അനിശ്ചിതത്വം തുടരുന്നത് ആരാധകരെ കാത്തിരിക്കുകയാണ്. ഇപ്പോള്‍ ഇത് അവസാനിച്ചു. ചിത്രം ഈ മാസം 23 പ്രദര്‍ശനത്തിന് എത്തും.

ഇപ്പോള്‍ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരൻ എന്നിവരും ചിത്രത്തിലുണ്ട്. സാലു കെ തോമസാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. മമ്മൂട്ടിക്കമ്ബനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് നിര്‍മ്മാണം. ആദര്‍ശ് സുകുമാരനും പോള്‍സെൻ സ്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വേഫെറര്‍ ഫിലിംസ് ആണ് വിതരണം. ‘കണ്ണൂര്‍ സ്ക്വാഡി’ന് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാതല്‍. അതേസമയം, മമ്മൂട്ടി-വൈശാഖ് ചിത്രം ഒക്ടോബര്‍ 24ന് കൊച്ചിയില്‍ ആരംഭിക്കും. അഞ്ജന ജയപ്രകാശാണ് നായിക.