alternatetext

ടാൻസാനിയൻ ഇൻഫ്ലുവെൻസര്‍ കിലി പോളിൻ്റെ ജീവിതം സിനിമയാവുന്നു; ‘മാസായി വാരിയര്‍’ ഒക്ടോബറില്‍

alternatetext
alternatetext

മലയാളികളുടെ മനസില്‍ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസറാണ് കിലി പോള്‍ എന്ന മലയാളികളുടെ ‘ഉണ്ണിയേട്ടൻ’. ലിപ്സിങ്ക് വീഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം യൂസഫ് കിംസേര എന്ന കിലിയെ ഇന്ന് 10.4 മില്യൻ ആളുകള്‍ ഇൻസ്റ്റഗ്രാമില്‍ മാത്രം ഫോളോ ചെയ്യുന്നുണ്ട്.

alternatetext

ഇന്ത്യൻ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ്സിങ്ക് ചെയ്തും ചുവടുകള്‍വെച്ചുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. മലയാളം പാട്ടുകളും ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി. കിലിയുടെ ജീവിതകഥ സിനിമയാവുകയാണിപ്പോള്‍. ‘മാസായി വാരിയർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ഒരു ടാൻസാനിയൻ സിനിമാറ്റിക് യാത്ര എന്ന ടാഗ്ലൈനില്‍ എത്തുന്ന പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി.

ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ കിലി പോള്‍ തന്നെയാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. കിലിയുടെ ജന്മസ്ഥലമായ ടാൻസാനിയയില്‍ തന്നെയാണ് പ്രധാന ലൊക്കേഷനുകള്‍. ഇന്നസെൻ്റ് എന്ന ചിത്രത്തിന് ശേഷം സതീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കിലി പോള്‍ ആദ്യമായി അഭിനയിച്ച മലയാള സിനിമയുമാണ് ‘ഇന്നസെന്റ്’. മലയാളത്തിന് പുറമെ മാസായി, ഇംഗ്ലീഷ്, സ്വാഹിലി, സിംഹള, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ടാഗലോഗ്, ജർമൻ, അറബിക്, ഉസ്ബെക്കിസ്ഥാൻ, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഉറുദു, ജാപ്പനീസ്, പഷ്തോ, സിന്ധി, ബലൂച്, പഞ്ചാബി തുടങ്ങി 25-ലധികം ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്.

മാറ്റിനി പ്രൈം പ്രൊഡക്ഷൻസ്, തീയേറ്റർ സ്റ്റോറീസ് എന്നീ ബാനറുകളില്‍ പ്രിയദർശിനി പി.എം, നജുമുദീൻ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷ ചിത്രം നിർമിക്കുന്നത്. നിഖില്‍ എസ്. പ്രവീണ്‍ ആണ് ഛായാഗ്രഹണം. പിവി ഷാജികുമാർ ആണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. കിലി പോളിന് പുറമെ മറ്റ് ടാൻസാനിയൻ താരങ്ങളും ഇന്ത്യൻ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് നിർമാതാക്കള്‍ അറിയിച്ചു. പബ്ലിസിറ്റി ഡിസൈൻ: ടെൻ പോയിൻ്റ്സ്, പിആർഓ: പി.ശിവപ്രസാദ്.