സല്‍മാൻ ഖാനും മഹേഷ് നാരായണനും കൈകോര്‍ക്കുന്നു: ലക്ഷ്യം ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലര്‍

alternatetext

ബോളിവുഡ് സൂപ്പർ താരം സല്‍മാൻ ഖാൻ സംവിധായകനും ഛായാഗ്രഹകനുമായ മഹേഷ് നാരായണനൊപ്പം ഒരു ആക്ഷൻ ത്രില്ലർ സിനിമയ്ക്ക് കൈകോർക്കുമെന്ന് റിപ്പോർട്ട്.

alternatetext

അടുത്തിടെ പുറത്തിറങ്ങിയ സല്‍മാൻ ചിത്രങ്ങള്‍ ബോക്സോഫീസില്‍ അമ്ബേ പരാജയമായിരുന്നു. ആരാധകർ സല്‍മാന്റെ അടുത്ത നീക്കത്തിനായി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മഹേഷ് നാരായണൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം ഒരു ഗെയിം ചേഞ്ചർ ആയിരിക്കുമെന്നാണ് സല്ലു ആരാധകരുടെപ്രതീക്ഷ.

അടുത്തിടെ മുംബയില്‍ വച്ച്‌ സിനിമയുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകള്‍ മഹേഷ് നാരായണൻ നടത്തിയിട്ടുണ്ടെന്നാണ് വിവരം. മഹേഷിന്റെ കഥയില്‍ സല്‍മാൻ ആകൃഷ്ടനാവുകയും വരും മാസങ്ങളില്‍ തിരക്കഥ കേള്‍ക്കാൻ താല്‍പ്പര്യം പ്രകടിപ്പിച്ചതായും താരം സംവിധായകനെ അറിയിച്ചെന്നാണ് റിപ്പോർട്ടുകള്‍.

മഹേഷ് നാരായണന്റെ കഥപറച്ചിലും സല്‍മാൻ ഖാന്റെ മാസ് അപ്യറൻസും പ്രയോജനപ്പെടുത്തുന്ന ഒരു ബിഗ് ബജറ്റ് ആക്ഷൻ സിനിമയാണ് നിർമ്മാതാക്കള്‍ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ മഹേഷ് നാരായണൻ മറ്റൊരു വമ്ബൻ സിനിമയുടെ തിരക്കിലാണ് . MMMN എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി, മോഹൻലാല്‍, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസില്‍, നയൻതാര എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്നു.