ഫൈനല്‍ മിക്സും കഴിഞ്ഞു; ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’ തിയറ്ററുകളിലേക്ക്

alternatetext

ദിലീപിനെ നായകനാക്കി ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’. ദിലീപിന്റെ കരിയറിലെ 150-ാം ചിത്രമാണ് ഇത്.iksum-kazhinj

alternatetext

ചിത്രം പൂര്‍ണ്ണമായും ഒരു കുടുംബ ചിത്രമാണെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തില്‍ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ്കുട്ടി ജേക്കബും ആണ്. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടെയാണിത്. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രമാണിത്.

അതേസമയം ദിലീപ്, ധ്യാൻ എന്നിവർക്കൊപ്പം ജോസ് കുട്ടി ജേക്കബ്, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.