
Changanasery Anu
18/08/2023 6PM
Houseful

തലസ്ഥാനനഗരിയിൽ ജോലിയായതോടെ സിനിമ കാഴ്ചകൾ ശരിക്കും കുറഞ്ഞു എന്ന് പറയാം ഇടയ്ക്ക് അപൂർവമായി കിട്ടുന്ന ഏതെങ്കിലും ഹാഫ് ഡേ ലീവുകളിലോ അതുമല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ നേതാക്കൾ അന്തരിക്കുമ്പോൾ കിട്ടുന്ന ലീവിലോ ആണ് സിനിമ കാഴ്ച ട്രയിൻസമയം അഡ്ജസ്റ്റ് ചെയ്യാനായി ശ്രീവിശാകിലും ശ്രീകുമാറിലും ആണ് സിനിമ കണ്ടിരുന്നത് എന്നാൽ ആ തിയറ്റർ പുതുക്കിപ്പണിയാൻ അടച്ചതോടെ സിനിമാക്കാഴ്ച ലെനിൻ സിനിമാസിൽ ആക്കി.
കഴിഞ്ഞദിവസം താലൂക്ക് ഓഫീസിലേക്ക് പോകും വഴിയാണ് അനുതീയേറ്ററിലെ വലിയ ഫ്ലക്സ് ബോർഡ് കണ്ടത് MLAജയരാജും എംഎൽഎ ജോബ് മൈക്കിളും ഒക്കെ അഭിനയിച്ച ഒരു സിനിമ ചിത്രത്തിൻറെ പേര് എന്നെ ആകർഷിച്ചു ഇരട്ടചങ്കൻ താലൂക്ക് ഓഫീസിലെ നടപടികൾ പൂർത്തിയാക്കി തിരിച്ച് തിയേറ്ററിൽ എത്തുമ്പോൾ നല്ല ആരവമുണ്ട് തീയേറ്ററിൽ ജയിലർ കാണാൻ വന്ന കുട്ടികളാണ് എന്നാണ് എന്റെ ധാരണ പക്ഷേ ടിക്കറ്റ് കൗണ്ടറിലെ നീണ്ട ക്യൂവിൽ നിന്ന് മനസ്സിലായി ഇരട്ടചങ്കൻ കാണാൻ വന്ന കുട്ടികളാണ് ഇവർ. ഒരുവിധത്തിൽ ടിക്കറ്റ് കിട്ടി എന്നു
പറയാം. കാരണം എൻറെ തൊട്ടു പുറകിൽ നിന്ന് ആൾക്ക് ടിക്കറ്റ് കിട്ടിയതോടെ ഹൗസ് ഫുൾ ബോർഡ് തൂങ്ങി
ടൈറ്റിൽ കണ്ടതോടെ എല്ലാ പ്രതീക്ഷയും പോയി കേരളത്തിലുള്ള സകല അച്ചന്മാരുടെ പേരുകൾ പള്ളി ചിത്രമാണോ ഭഗവാനേ…..നന്ദി പ്രകടനം കഴിഞ്ഞ ആദ്യ ഷോട്ട്തുടങ്ങിയപ്പോൾ തൊട്ട് ഞാൻ ജാഗരുകനായി മൂന്നര മിനിറ്റ് ദൈർഘ്യമുള്ള ഒറ്റ ഹെലികോം ഷോട്ട് കൊള്ളാം.പിന്നെ അങ്ങോട്ട് വന്ന ഓരോ സീനുകളും ശ്വാസം മടക്കി പിടിച്ച് തന്നെ കണ്ടു. ഫസ്റ്റ് ബ്ലഡ് സിനിമയെ തോൽപ്പിക്കുന്ന രീതിയിലുള്ള കിടിലൻ ആക്ഷൻ രംഗങ്ങൾ ഇൻറർവെൽകഴിഞ്ഞ് സിനിമ മറ്റൊരു റൂട്ടിലേക്കാണ് പോകുന്നത്. അതിമനോഹരമായ കോടതി സീനുകളും ഓഫീസുകളും എല്ലാം ഗംഭീരമാക്കി സംവിധാനം ചെയ്തിരിക്കുന്നു. ചിത്രത്തിലെ നായകൻ നിരപരാധി എന്ന വിധി വന്ന് ബന്ധുക്കൾക്കൊപ്പം പുറത്തിറങ്ങിയപ്പോൾ സിനിമ തീർന്നു എന്നു ഇതൊരു ക്ലീഷേ ആണല്ലോ എന്ന് മനസ്സിൽ കരുതി എഴുന്നേക്കുമ്പോഴാണ് സിനിമ മറ്റൊരു ട്രാക്കിലേക്ക് വന്നു.
ആദ്യ ക്ലൈമാക്സിൽ നിന്നും മറ്റൊരു ക്ലൈമാക്സിലേക്ക് സിനിമ നീങ്ങുന്നു അത്യന്തംസസ്പെൻസ് നിറഞ്ഞതും ശ്വാസം അടച്ചു പിടിച്ചിരുന്നു കാണാൻ പറ്റുന്നതുമായ അവർ ക്രൈം എന്നാൽ യഥാർത്ഥ കഥയിലേക്ക് നീങ്ങുന്ന ഒരു ആറ് മിനിറ്റ് സംവിധായകനെ കെട്ടിപ്പിടിച്ചു ഉമ്മ വെക്കാൻ തോന്നി. കാരണം അത്രയ്ക്ക് നല്ല ടേക്ക് നല്ല ഫ്രെയിമുകൾ എന്തുകൊണ്ടാണ് പുതിയ കുട്ടികൾ സിനിമയിലേക്ക് വരുന്നത് എന്ന് എനിക്കിപ്പോൾ മനസ്സിലായി.
വകീൽ വീട്ടിൽ കാറിൽവന്ന് ഇറങ്ങി മകളുടെ മുറി യിലേക്ക് കയറുന്ന ഒറ്റ ഷോട്ട് കണ്ടപ്പോൾ Johny ആശംസയെ കെട്ടിപിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നി ചെറിയ ബഡ്ജറ്റ് ചെയ്ത സിനിമയാണെങ്കിലും ഫ്രെയിമുകൾ ഗംഭീരം, നല്ല സ്ക്രിപ്റ്റ്, നല്ല ഫ്രെയിമിംഗ്, നല്ല ടേക്കിംഗ്, എഡിറ്റിംഗ് സൂപ്പർ, RR കിട്ടു.പിന്നെ പുതുമുഖങ്ങൾ എല്ലാം പഴയ മുഖങ്ങളെക്കാൾ ഭംഗിയായിട്ട് അഭിനയിച്ചിരിക്കുന്നു
അപാകതകൾ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട്. മണിക്കൂറോളം കാട്ടിലൂടെയും പാറപ്പുറത്തും ഓടി നടക്കുന്ന നായകൻറെ കാലിൽ ഒരു തുള്ളി രക്തം പോലും പൊടിയുന്നില്ല എന്നുള്ളത് അത്ഭുതം. നായികയായി വന്ന പെൺകുട്ടിയുടെ മുഖത്ത് മേക്കപ്പ്, അയ്യോ! അരോചകം തന്നെ! പിന്നെ ജീവിതത്തിൽ ഇന്ന് വരെ കോടതി കണ്ടിട്ടില്ലാത്ത ജോബ് മൈക്കളിന്റെ ജഡ്ജി അരോചകമായി തന്നെ തോന്നി.
ജയരാജിന് UDF ൽ നിന്നും കാലുമാറാനേ വശമൊള്ളുഅഭിനയം ഒട്ടും പറ്റില്ല. ഡയലോഗ് പറയാൻ സാധിക്കാതെ കണ്ണും തള്ളി നിൽപ്പാണ്, പിന്നെ ഇടയ്ക്കൊക്കെ ഒരു പയ്യൻ തൊണ്ട കീറി എന്തോ പാട്ട് പാടുന്നുണ്ട്. അതും വേണമെങ്കിൽ സിനിമയിൽ നിന്ന് ഒഴിവാക്കാമായിരുന്നു.
പക്ഷേ പാശ്ചാത്തല സംഗീതം കിടു എന്ന് പറയാതിരിക്കാൻ പറ്റില്ല. എന്തായാലും ഒന്നേമുക്കാൽ മണിക്കൂർ നീളമുള്ള ഈ സിനിമയ്ക്ക് കൊച്ചു കൊച്ചു അപാകത ഒഴിച്ചാൽ മികച്ച സിനിമ എന്ന് പറയാം. മാത്രവുമല്ല ജയിലർ എന്ന പാൻസിനിമയ്ക്കൊപ്പമാണ് ഇത് മത്സരിക്കുന്നത്.
ഇരട്ട ചങ്കന്റെ ചങ്കൂറ്റം കൊള്ളാം!!!!!
സിനിമ കണ്ട് ഇറങ്ങുമ്പോൾ കുട്ടികളുടെ ഹർഷാരവം സംവിധായകനെയും നായകനെയും തോളിലേറ്റിഅവർ ജയ് വിളിക്കുന്നു കണ്ടപ്പോൾ എനിക്ക് മനസ്സിൽ സന്തോഷം തോന്നി. പോസ്റ്റർ മൊബൈലിൽ ക്ലിക്ക് ചെയ്ത് ഞാൻ തിരിച്ച് നടക്കുമ്പോൾ ആലോചിച്ചു ആരായിരിക്കും ഇരട്ടചങ്കൻ? ഈ തിരക്കിലും ഭംഗിയായിട്ട് സിനിമയെടുത്ത് സംവിധായകനോ അതോ ഇവർക്ക് സിനിമ കൊടുത്ത നിർമ്മാതാവോ?ഇത് രണ്ടും അല്ലെങ്കിൽ സിനിമ കണ്ട് വിജയിപ്പിച്ച പ്രേക്ഷകരോ? ആർക്കായാലും ഒരു വന്ദേ മാതരം എന്തായാലും ഞാൻ ഇതിന് അഞ്ചിൽ മൂന്നര മാർക്ക് നൽകുകയാണ്
3.5/5
ജി.കൃഷ്ണകുമാർ
കോട്ട മുറി




