alternatetext

‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗമുണ്ടോകുമോ?

'മണിച്ചിത്രത്താഴി'ന് രണ്ടാം ഭാഗമുണ്ടോകുമോ?
alternatetext
alternatetext

ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ഷോയില്‍ പങ്കെടുക്കുവേയാണ് ഫാസില്‍ ‘മണിച്ചിത്രത്താഴെ’ന്ന ക്ലാസിക് ചിത്രത്ത കുറിച്ച്‌ സംസാരിച്ചത്. സംവിധായകൻ ഫാസിലിന് അവാര്‍ഡ് നല്‍കിയതിന് ശേഷം മോഹൻലാല്‍ സംസാരിക്കുമ്ബോഴായിരുന്നു ആരാധകരുടെ ആകാംക്ഷ നിറഞ്ഞ ആ ചോദ്യത്തിന് മറുപടി കിട്ടിയത്.

alternatetext

എല്ലാവരുമറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണെന്ന് പറഞ്ഞായിരുന്നു മോഹൻലാല്‍ ഫാസിലിനോട് അക്കാര്യം അന്വേഷിച്ചത്. ‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന ചോദ്യത്തിന് അതേ ആവേശത്തോടെ ഫാസില്‍ മറുപടി നല്‍കി. ചെയ്‍ത് ക്ലാസിക്കായി പോയ ഒരു ചിത്രമാണ് ‘മണിച്ചിത്രത്താഴ്’.

ഇനി അത് ചെയ്‍താല്‍ ശരിയാകണമെന്നില്ല. എഐയുടെയൊക്കെ സാധ്യതകള്‍ ഉപയോഗിച്ച്‌ നോക്കാം. ഡി- ഏജിംഗ് ടെക്‍നോളജിയില്‍ 30 വര്‍ഷം പിന്നോട്ട് പോകണം എന്നുമായിരുന്നു ഫാസില്‍ വ്യക്തമാക്കിയത്. ശോഭന അടക്കമുള്ളവര്‍ സദസ്സിലിരിക്കവേയാണ് ഇക്കാര്യം സംവിധായകൻ ഫാസില്‍ വ്യക്തമാക്കിയത്.

മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമായ ‘മണിച്ചിത്രത്താഴി’ന്റെ സംവിധാനം നിര്‍വഹിച്ചത് ഫാസിലാണ്