ദേവയാനി ഇനി സംവിധായിക.
മലയാളത്തിലും തെന്നിന്ത്യയിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ദേവയാനി ഇനി സംവിധായിക. ദേവയാനി സംവിധാനം ചെയ്ത കൈക്കുട്ടൈ റാണി എന്ന ഹ്രസ്വചിത്രത്തിന് പതിനേഴാമത് ജയ്പൂർ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്കാരം നേടി. അമ്മയെ നഷ്ടപ്പെട്ടതിനെത്തുടർന്ന് വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടിയുടെ കഥയാണ് ഇരുപത് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഹാരിക വി.കെ ആണ്. കൈക്കുട്ടൈ റാണിയുടെ തിരക്കഥയും നിർമ്മാണവും ദേവയാനി തന്നെയാണ്. ഇതോടെ ഭർത്താവും തമിഴിലെ പ്രശ്സത സംവിധായകനുമായ രാജകുമാരന്റെContinue Reading











