വിജയ് സേതുപതി നായകനാവുന്ന ആദ്യ വെബ് സീരിസില്‍ ഇർഷാദ് അലി. വിജയ് സേതുപതി പ്രൊഡക്‌ഷൻസിന്റെ ബാനറില്‍ നിർമ്മിക്കുന്ന സീരിസ് ദേശീയ – സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് ബി. അജിത് ‌കുമാർ സംവിധാനം ചെയ്യുന്നു. ബോളിവുഡ് താരം മിലിന്ദ് സോമൻ പ്രധാന വേഷത്തില്‍ എത്തുന്നു. ശ്രദ്ധേയ കഥാപാത്രത്തെയാണ് ഇർഷാദ് അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയെ നായകനാക്കി എം. മണികണ്ഠൻ (കാക്കമുട്ടൈ) സംവിധാനം ചെയ്യാൻ നിശ്ചയിച്ച സീരിസാണിത്. ക്രിയേറ്റ് ഹെഡായി മണികണ്ഠൻ പ്രവർത്തിക്കുന്നു.Continue Reading

ഇന്ത്യയുടെ മിസൈല്‍ മാൻ എന്നറിയപ്പെടുന്ന ഡോ. എപിജെ അബ്ദുല്‍ കലാമിന്‍റെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡ് സിനിമയൊരുങ്ങുന്നു.’ആദി പുരുഷ്’ സംവിധാനം ചെയ്ത ഓം റൗട്ട് ആണ് സംവിധാനം. ധനുഷ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. കലാം: ദ് മിസൈല്‍ മാൻ ഓഫ് ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ അനൗണ്‍സ്‌മെന്‍റ് കാൻസ് ഫെസ്റ്റിവലില്‍ വച്ചു നടന്നു. രാമേശ്വരത്ത് നിന്ന് രാഷ്ട്രപതി ഭവനിലേക്ക്. ഒരു ഇതിഹാസത്തിന്‍റെ യാത്ര ആരംഭിക്കുന്നു, എന്ന ക്യാപ്ഷനോടെയാണ് നിർമാതാക്കള്‍ പോസ്റ്റർContinue Reading

മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തില്‍ ഹൃദയപൂർവം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ . മോഹൻലാലും മാളവിക മോഹനനും സംഗീത് പ്രതാപും ആണ് പോസ്റ്ററില്‍. സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒരുമിക്കുന്ന ഹൃദയപൂർവം പൂനെ, കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായാണ് പൂർത്തിയായത്. ധാരാളം പുതുമകളും, കൗതുകങ്ങളുമായിട്ടാണ് ഹൃദയപൂർവത്തെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്നത്. പൂനെ നഗരരത്തില്‍ ജീവിക്കുന്ന സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതം ആണ് ചിത്രം പറയുന്നത്. സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുേചരുന്ന ഇരുപതാമതു ചിത്രംContinue Reading

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍’. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെട്രെയ്‌ലര്‍ എത്തി. ചിത്രം ഈ മാസം 23 നാണ് തിയറ്ററുകളില്‍ എത്തുക. 2.05 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് രാഹുല്‍ ജി, ഇന്ദ്രനീല്‍ ജി കെ എന്നിവരാണ്. പ്രേം അക്കുടി, ശ്രായന്തി എന്നിവരാണ് ഛായാഗ്രാഹകര്‍. മിസ്റ്ററി കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന ഡിറ്റക്ടീവ്Continue Reading

റിലീസിനു മുന്നേ ഒ.ടി.ടി, സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റുപോയി മലയാള ചിത്രമാണ് ‘ആസാദി’. ചിത്രത്തേക്കുറിച്ചുള്ള ചർച്ചകള്‍ അവസാനിക്കുന്നില്ല. പ്രമുഖ ടിക്കറ്റിങ് പ്ലാറ്റ് ഫോമായ ബുക് മൈഷോയിലെ ആസാദിയുടെ സിനോപ്‌സിസ് അഥവാ കഥാസാരമാണ് പുതിയ ആകാംക്ഷകള്‍ക്കും പ്രതീക്ഷകള്‍ക്കും വഴിവച്ചത്. ഇങ്ങനെയൊരു ത്രില്ലർ മലയാളത്തില്‍ വന്നിട്ടുണ്ടോ എന്ന ചോദ്യത്തോടെ സിനിമാസ്വാദകരും പേജുകളും ട്രാക്കേഴ്സും അടക്കം സിനോപ്സിസ് എക്സ് ഹാ൯ഡിലുകളില്‍ വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്. ഈ പ്ലോട്ടിലൊരു സിനിമ ഇതാദ്യമെന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകളും. ബുക്ക് മൈഷോയിലെContinue Reading

ഗിന്നസ് പക്രുവിനെ നായകനാക്കി ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന”916 കുഞ്ഞൂട്ടൻ” മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു. ടിനി ടോം, രാകേഷ് സുബ്രമണ്യം,ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ,ബിനോയ് നമ്ബാല,സുനില്‍ സുഖദ,നിയാ വർഗീസ്, ഡയാന ഹമീദ്,സിനോജ് അങ്കമാലി, ദിനേശ് പണിക്കർ,ടി ജി രവി,സോഹൻ സീനുലാല്‍, ഇ ഏ രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി, അരിസ്റ്റോ സുരേഷ്,എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഛായാഗ്രഹണം-ശ്രീനിവാസ റെഡ്ഢി,Continue Reading

മമിത ഇനി സൂര്യയുടെ നായിക. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമിത നായികയാവുന്നത്. ചിത്രത്തിന്റെ പൂജ ഹൈദരാബാദില്‍ വച്ച്‌ നടന്നു. സൂര്യയുടെ 46-ാം ചിത്രമാണിത്. രവീണ ടണ്ടന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. സിതാര എന്റര്‍ടെയിന്‍മെന്റ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി.വി പ്രകാശ് കുമാര്‍ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി ആണ്. നേരത്തെ സൂര്യയെ നായകനാക്കി ബാല ഒരുക്കാനിരുന്ന ‘വണങ്കാന്‍’ എന്നContinue Reading

ഷാഹി കബീർ തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് റോന്ത്. ദിലീഷ് പോത്തനും റോഷൻ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രവും ത്രില്ലർ ഗണത്തില്‍ പെടുന്ന പോലീസ് സ്റ്റോറിയാണ്. ജോസഫ്, നായാട്ട്, ഓഫീസർ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഹി കബീർ തിരക്കഥയൊരുക്കുന്ന ചിത്രം എന്ന പ്രത്യേക കൂടിയുണ്ട് റോന്തിന്. ഫെസ്റ്റിവല്‍Continue Reading

ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുബേര’. തമിഴിലും തെലുങ്കിലും ഒരേ സമയം പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സംബന്ധിച്ച വാർത്തകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‍ഫോം ആയ ആമസോേണ്‍ പ്രൈം വീഡിയോയാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 50 കോടി രൂപയ്ക്കാണ് സിനിമയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയിരിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ജൂണ്‍Continue Reading

വിശ്വോത്തര ചിത്രകാരൻ രാജാ രവിവർമ്മയുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് സൂര്യാംശു ക്രിയേഷൻസിൻ്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മിച്ച് പ്രശസ്ത ചിത്രകാരൻ എസ് എൻ ശ്രീപ്രകാശ് സംവിധാനം ചെയ്ത “പ്രണാമം “മ്യൂസിക്കൽ ആൽബം പ്രകാശിതമായി. പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. രാജാ രവിവർമ്മയുടെ ജനനവും കിളിമാനൂർ കൊട്ടാരത്തിലെ അന്ത്യനിമിഷങ്ങളും ഒപ്പം ചിത്രശാലയിലും കൊട്ടാരക്കെട്ടിലും ഇപ്പോഴും നിറഞ്ഞുനില്ക്കുന്ന മഹാനായ ചിത്രകാരൻ്റെ അദൃശ്യ സാന്നിധ്യം അദ്ദേഹത്തിൻ്റെContinue Reading