kalam@24

കളം@24 എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രമുഖ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ തൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.ഇന്ത്യയിൽ ആദ്യമായി സെറിബ്രൽ പാൾസി രോഗം ബാധിച്ച പന്തളം സ്വദേശിയായ, രാഗേഷ് കൃഷ്ണൻ കുരമ്പാല സംവിധായകനായി അരങ്ങേറുന്ന ഈ ചിത്രം ഉടൻ റിലീസ് ചെയ്യും. കളം@24 ,ഫാൻ്റസിയും ഡ്രാമയും മിക്സ് ചെയ്ത വ്യത്യസ്തമായ സസ്പെൻസ് ത്രില്ലർ ചിത്രമാണന്ന് രാഗേഷ് കൃഷ്ണൻ കുരമ്പാല പറയുന്നു. വിനോദ്, ശാലിനി ദമ്പതികളുടെ ജീവിതത്തിൽ,Continue Reading

FAMILY

നവാഗതനായ നിതിഷ് സഹദേവ് ഒരുക്കുന്ന ഫാലിമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ചിത്രത്തില്‍ ബേസില്‍ ജോസഫാണ് നായകന്‍. വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് വളരെ വേഗം ശ്രദ്ധ നേടുകയാണ്. സംവിധായകന്‍ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജാനേമന്‍, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്സാണ് ചിത്രം ഒരുക്കുന്നത്. ചിയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍Continue Reading

സാന്ദ്ര തോമസും വില്‍‌സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം 'ലിറ്റില്‍ ഹാര്‍ട്സി'ന്റെ (Little Hearts) പൂജ കട്ടപ്പനയില്‍ നടന്നു

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഷൈൻ ടോം ചാക്കോ, ഷെയിൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാന്ദ്ര തോമസും വില്‍‌സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ‘ലിറ്റില്‍ ഹാര്‍ട്സി’ന്റെ (Little Hearts) പൂജ കട്ടപ്പനയില്‍ നടന്നു. നടൻ രണ്‍ജി പണിക്കര്‍ ഭദ്രദീപം തെളിച്ചു. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. ആദ്യ ചിത്രം ‘നല്ല നിലാവുള്ള രാത്രി’യില്‍ ബാബുരാജ്, ചെമ്ബൻ വിനോദ്, ജിനു ജോസഫ്, ബിനു പപ്പുContinue Reading

ഷറഫുദ്ദീൻ നായകനാകുന്ന 'തോല്‍വി എഫ്‌സി'

ഷറഫുദ്ദീൻ നായകനാകുന്ന ‘തോല്‍വി എഫ്‌സി’ എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ അനാച്ഛാദനം ചെയ്തു, ഇത് ആരാധകര്‍ക്കിടയിലും സിനിമാ പ്രേമികള്‍ക്കിടയിലും കാര്യമായ തിരക്ക് സൃഷ്ടിക്കുന്നു. ജോര്‍ജ്ജ് കോര കഥയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രം പരാജയങ്ങളുടെയും കുടുംബബന്ധങ്ങളുടെയും ശ്രദ്ധേയമായ കഥ അവതരിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. ‘തോള്‍വി എഫ്‌സിയുടെ ഫസ്റ്റ് ലുക്ക് ഒരു ഫാമിലി ഡ്രാമ സിനിമയെ സൂചിപ്പിക്കുന്നതാണ്, അത് ഒരുമിച്ചുള്ള, സ്നേഹത്തിന്റെയും ഒരാളുടെ അഭിനിവേശത്തെ പിന്തുടരുന്നതിന്റെയും പ്രാധാന്യം ഉള്‍ക്കൊള്ളുന്നു. പ്രേക്ഷകരില്‍Continue Reading

സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ൻ മലയാളത്തില്‍ വീണ്ടുമെത്തുന്നു.

സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ൻ മലയാളത്തില്‍ വീണ്ടുമെത്തുന്നു. വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി ശ്രീജിത് വിജയൻ സംവിധാനം ചെയ്യുന്ന ഇടിയൻ ചന്തുവിലാണ് പീറ്റര്‍ ഹെയ്ൻ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. കുട്ടനാടൻ മാര്‍പ്പാപ്പ, മാര്‍ഗം കളി, ഷീറോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ശ്രീജിത്ത് വിജയൻ ഇടിയൻ ചന്തുവുമായി എത്തുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച്‌ ഓണ്‍ കര്‍മവും നടന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. കോമഡി ആക്ഷൻ ചിത്രമായിരിക്കും ഇടിയൻ ചന്തുവെന്നാണ് പോസ്റ്റര്‍ തരുന്നContinue Reading

'എംബുരാൻ' ആരംഭിച്ചു.

പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും കടന്നുവരുന്നു.മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥി രാജ് സുകുമാരൻ സംവിധാനം ചെയ്ത് വൻ പ്രദർശന വിജയം നേടിയ ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടിയ കഥാപാത്രമാണിത്.കഴിഞ്ഞ നാലു വർഷത്തിലധികമായി സ്റ്റീഫൻ നെടുമ്പുള്ളിയെ പ്രേഷകർ പുതുമയോടെ വീണ്ടും കാണുവാൻ കാത്തിരിക്കുകയായിരുന്നു. അതിനു തുടക്കമിട്ടത് ഒക്ടോബർ അഞ്ച് വ്യാഴാഴ്ച്ച ദില്ലി ഹരിയാനാ ബോർഡറിലുള്ള ഫരീദാബാദിലായിരുന്നു.രണ്ടാം ഭാഗത്തിന് തുടർച്ച ഇട്ടു കൊണ്ടാണ് ലൂസിഫറിന്റെ പര്യവസാനം. മുരളിContinue Reading

'സോമന്റെ കൃതാവ്' വെള്ളിയാഴ്ച തിയേറ്റുകളില് എത്തും

വിനയ് ഫോര്‍ട്ടിനെ നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന ‘സോമന്റെ കൃതാവ്’ വെള്ളിയാഴ്ച തിയേറ്റുകളില് എത്തും. മുഴുനീള കോമഡി എന്റര്ട്രെയിനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കുട്ടനാട്ടുകാരനായ കൃഷി ഓഫീസറുടെ വേഷത്തിലാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. രോഹിത് നാരായണൻ ആണ് സംവിധാനം. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേര്‍ത്തല, നിയാസ് നര്‍മ്മകല, സീമ ജി നായര്‍Continue Reading

'എയിം' പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങി.

വ്യത്യസ്തമായ കഥയും, ആവിഷ്ക്കരണവുമായി എത്തുകയാണ് എയിം എന്ന ചിത്രം.കോയിവിള സുരേഷ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജ, കോട്ടൂർ കുരുതികാമൻ കാവ് ക്ഷേത്രത്തിൽ നടന്നു. സ്വിച്ചോൺ കർമ്മം, നടനും സംവിധായകനുമായ കലാഭവൻസിനോജ് നിർവ്വഹിച്ചു. ഫസ്റ്റ്ക്ലാപ്പ്, കവിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് എം.ടി.ദിനേഷ് കുമാർ നിർവ്വഹിച്ചു.തുടർന്ന് ചിത്രീകരണം തുടങ്ങി. വർണ്ണപകിട്ട് ക്രീയേഷൻസിനു വേണ്ടി അഭിലാഷ് കുട്ടപ്പൻ നിർമ്മിക്കുന്ന ചിത്രമാണിത്. ക്രീയേറ്റീവ് ഡയറക്ടർ – സതീഷ് കുമാർ പി.ടി ,ക്യാമറ, എഡിറ്റിംഗ് –Continue Reading

14 ഫെബ്രുവരി

പ്രണയ ആവിഷ്കാരമായ 14 ഫെബ്രുവരി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഒക്ടോബർ 13ന് തിയേറ്ററിൽ എത്തുന്നു.അത്രമേൽ മനോഹരമായ പുതിയ ദൃശ്യ അനുഭവങ്ങളുമായി എത്തുന്ന 14 ഫെബ്രുവരി എന്ന ചിത്രത്തിലെ ഗാനങ്ങൾ തരംഗിണി മ്യൂസിക് റിലീസ് ചെയ്തുകൊണ്ട് ഒരു ഇടവേളക്കുശേഷം സജീവമാകുന്നു . ക്ലൗഡ് 9 സിനിമാസിന്റെ ബാനറിൽ ട്രൈപ്പാൽ ഇന്റർനാഷണൽ നിർമ്മിക്കുന്ന 14 ഫെബ്രുവരി എന്ന പ്രണയ കാവ്യം കേരളത്തിലെ തിയേറ്ററുകളിൽ എത്തുന്നു. അജിത് കുമാർ എം പാലക്കാട്Continue Reading

മികച്ച അവാർഡുകളുമായി ദൂമവും, സനിൽ കണ്ടമുത്താനും

മദ്യത്തിനും, മയക്കുമരുന്നിനും അടിമപ്പെട്ട് ഭ്രാന്തമായി അലയുന്ന ആദർശ് എന്ന കഥാപാത്രമായി സനിൽ കണ്ട മുത്താൻ എന്ന നടൻ ശ്രദ്ധേയനാകുന്നു. തമിഴ്, മലയാളം സിനിമാ സംവിധായകനും, ക്യാമറാമാനുമായ യുവാൻ സംവിധാനം ചെയ്ത ദൂമം എന്ന ഹൃസ്വചിത്രത്തിലൂടെയാണ് ഈ നടൻ ശ്രദ്ധേയനായത്. ഐ.സി.എഫ്.എഫ് 23 ഫെസ്റ്റീവലിൽ ,സനിൽ മികച്ച നടനായി മാറി. ദൂമം മികച്ച ചിത്രവുമായി മാറി. 7SNEIFFestivel, TSIFFestivel, SIFFestivel എന്നീ ഫെസ്റ്റുകളിലും ബെസ്റ് ആക്ടർ അവാർഡ് സനിലും, മികച്ച ചിത്രത്തിനുള്ളContinue Reading