ഗിരീഷ് എ.ഡി. ചിത്രം ‘ബേത്ലഹേം കുടുംബ യൂണിറ്റ്’: എം.ജി. ശ്രീകുമാര്‍ ആലപിച്ച ആദ്യ ഗാനം പുറത്ത്

alternatetext

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’, ‘പ്രേമലു’, ‘സൂപ്പര്‍ ശരണ്യ’ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കുശേഷം ഗിരീഷ് എ.ഡി. സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബേത്ലഹേം കുടുംബ യൂണിറ്റിലെ’ ആദ്യ ഗാനം പുറത്തിറങ്ങി. നിവിന്‍ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന റൊമാന്റിക് ഡ്രാമ നിര്‍മിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ്. എം.ജി. ശ്രീകുമാര്‍ ആലപിച്ച ഈ ഗാനത്തിന് വിഷ്ണു വിജയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

alternatetext

വിനായക് ശശികുമാറാണ് ഗാനരചന. എം.ജി. ശ്രീകുമാര്‍ ആദ്യമായി നിവിന്‍ പോളിക്ക് വേണ്ടി പിന്നണി പാടുന്നു എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. സംഗീത് പ്രതാപ്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, സ്വാസിക തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഓണം റിലീസായി ഓഗസ്റ്റ് 21-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും