
ഈസ്റ്റര്‍ ദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് മലഈസ്റ്റര് ദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന് ജീത്തു ജോസഫ്. ‘വലതുവശത്തെ കള്ളന്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍.

ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്ബസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളന്’ ടൈറ്റില്‍ ലുക്ക് പുറത്തിറക്കിയിരിക്കുന്നത്യാളത്തിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന് ജീത്തു ജോസഫ്. ‘വലതുവശത്തെ കള്ളന്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍.
ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. ഒരു കുറ്റാന്വേഷണ സിനിമയാണെന്നാണ് പോസ്റ്റര്‍ നല്കുന്ന സൂചന. ഒരു മേശയില്‍ പൊലീസ് കേസ് ഫയലും കമ്ബ്യൂട്ടറും വയര്‍ലെസും താക്കോല്‍കൂട്ടവും കണ്ണടയും ഇരിക്കുന്നതാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.




