മേയ് ദിനത്തില്‍ സൂര്യയും ‌ നാനിയും ; പിറ്റേന്ന് ഉര്‍വശി

alternatetext

മേയ് ദിനത്തില്‍ നേർക്കുനേർ സൂര്യ ചിത്രം റെട്രോയും നാനിയും ഹിറ്റ് 3 ഉം. മേയ് 2ന് ഉർവശി ചിത്രം എല്‍ ജഗദമ്മ ഏഴാം ക്ളാസ് ബി സ്റ്റേറ്റ് ഫസ്റ്റ് റിലീസ് ചെയ്യും.

alternatetext

സൂര്യയുടെ വമ്ബൻ തിരിച്ചുവരവ് എന്ന് വിശേഷിപ്പിക്കുന്ന റെട്രോ താരത്തിന്റെ 44-ാം സിനിമയാണ് . 1990 കളില്‍ നടക്കുന്ന കഥ പറയുന്ന ചിത്രം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്നു. പൂജ ഹെഗ്ഡെയാണ് നായിക. മലയാളിതാരങ്ങളായ ജോജു ജോർജ്, ജയറാം, സ്വാസിക, രമ്യ സുരേഷ്, സുജിത് ശങ്കർ എന്നിവർ സാന്നിദ്ധ്യം അറിയിക്കുന്നു. നാസർ, പ്രകാശ് രാജ്, രാമചന്ദ്രൻ , ദുരൈരാജ്, മുരുകവേല്‍ തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

സൂര്യയുടെ 2 ഡി എന്റർടെയ്ൻമെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ചും ചേർന്നാണ് നിർമ്മാണം. കടുത്ത വയലൻസുമായാണ് തെലുങ്ക് സൂപ്പർതാരം നാനിയുടെ 32-ാമത് ചിത്രം ഹിറ്റ് 3 എത്തുന്നത്.

ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രീനിധി ഷെട്ടിയാണ് നായിക. വളരെ വയലന്റായ അർജുൻ സർക്കാർ എന്ന പൊലീസ് കഥാപാത്രത്തെയാണ് നാനി അവതരിപ്പിക്കുന്നത്.

ഉർവശിയുടെ ഭർത്താവ് ശിവാസ് (ശിവപ്രസാദ്) രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആണ്‌എല്‍ ജഗദമ്മ ഏഴാം ക്ളാസ് ബി സ്റ്റേറ്റ് ഫസ്റ്റ്. ഉർവശിയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറില്‍ ഉർവശി, ഫോസില്‍ ഹോള്‍ഡിംഗ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം.ഒരു പാൻ പഞ്ചായത്ത് സിനിമ എന്നാണ് ടാഗ് ലൈൻ.