‘പാല്‍പായസം @ ഗുരുവായൂര്‍’ ചിത്രീകരണത്തിന് തുടക്കമായി

alternatetext

കാർത്തിക് ശങ്കറും ഗോകുലം ഗോപാലനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘പാല്‍പായസം @ ഗുരുവായൂർ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ആരംഭിച്ചു.

alternatetext

വിജീഷ് മണിയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്.ഗുരുവായൂരില്‍ നടന്ന പൂജ സ്വിച്ചോണ്‍ ചടങ്ങില്‍ ഗോകുലം ഗോപാലനും ജലജ ഗോപാലനും ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഗുരുവായൂർ ദേവസ്വം മെമ്ബർ മനോജ് ബി. നായർ പൂജിച്ച സ്ക്രിപ്റ്റ് സംവിധായകൻ വിജീഷ് മണിയ്ക്ക് കൈമാറി.

ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ആദ്യ ക്ലാപ്പടിച്ചു. മൗനയോഗി ഹരിനാരായണ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ഗുരുവായൂർ മുനിസിപ്പല്‍ ചെയർമാൻ കൃഷ്ണദാസ്, രതീഷ് ‘വേഗ’, ജയരാജ് വാര്യർ, ഗിരീഷ് കൊടുങ്ങല്ലൂർ, സുരേന്ദ്രൻ, ഉദയശങ്കരൻ, സുജിത്ത് മട്ടന്നൂർ, ശ്രീജിത്ത് ഗുരുവായൂർ, ബാബു ഗുരുവായൂർ, സജീവൻ നമ്ബിയത്ത്, രവിചങ്കത്ത്, കമാല്‍, ശോഭാ ഹരിനാരായണ്‍, ലൈന നായർ, മുകേഷ് ലാല്‍ ഗുരുവായൂർ, ഷഫീഖ്, അച്ചുതൻ, പ്രാർത്ഥന പ്രശാന്ത് എന്നിവരും ചടങ്ങില്‍ ആശംസകള്‍ നേർന്നു.