‘സമരസ’; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

alternatetext

സങ്കല്‍പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവ്വഹിച്ച സമരസ എന്ന ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര് 9 ന് തിയറ്ററുകളില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്ന ചിത്രമാണ് ഇത്. അവിചാരിതമായി നേരിട്ട തടസങ്ങളാണ് ഇതിന് കാരണമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ഒപ്പം പുതിയ റിലീസ് തീയതിയും അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ 30 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

alternatetext

ഇലവീഴാ പൂഞ്ചിറ, മന്ദാകിനി, റോന്ത്, കുട്ടൻ്റെ ഷിനിഗാമി തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന ‘സമരസ’യിൽ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലൻ, ദേവരാജ്, ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, എം എം സേവ്യർ, രത്നാകരൻ, നിലമ്പൂർ ആയിഷ, മാളവിക ഷാജി, ബിനി ജോൺ, സുനിത എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

മായക്കാവ് ഗ്രാമത്തിൽ ഒറ്റപ്പെട്ട ഒരു കൊച്ചു വീട്ടിൽ തനിച്ചു താമസിക്കുന്ന ദുർഗ്ഗ നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവളാണ്. എന്നാൽ അതിസങ്കീർണ്ണമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന ദുർഗ്ഗയുടെ ദുരൂഹത നിറഞ്ഞ ഭൂതകാലവും അന്വേഷിച്ച് ആ നാട്ടിൽ പുതുതായി ചുമതലയേറ്റ ബാങ്ക് മാനേജർ സേതുരാമൻ, പൊതു പ്രവർത്തകനായ പോരാളി രാജനെ സമീപിക്കുന്നതോടെ സമരസ വൈകാരികമായ സംഘർഷ മുഹൂർത്തങ്ങളിലേക്ക് കടക്കുന്നു. രാഷ്ട്രീയ കൊലപാതകക്കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞെത്തുന്ന രാജീവനും ദുർഗ്ഗയുടെ ജീവിതം തന്റെ ആദ്യ സിനിമയുടെ തിരക്കഥയാക്കാൻ തീരുമാനിക്കുന്ന യുവസംവിധായകൻ സരിത് സാഗറും മായക്കാവിൽ എത്തുന്നതോടെ ദുർഗ്ഗയുടെ നടുക്കുന്ന ജീവിത പശ്ചാത്തലം പ്രേക്ഷകരുടെ മുന്നിൽ തെളിയുകയാണ്.

ജഗളയിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ ജോമോൻ സിറിയക്, ആർട്ട്‌ ഡയറക്ടർ ഷിജു മാങ്കൂട്ടം, മേക്കപ്പ് നീന പയ്യാനക്കൽ, കോസ്റ്റ്യൂംസ് ശ്രീനി ആലത്തിയൂർ, സ്റ്റിൽസ് സുമേഷ് ബാലുശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ ഗിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദേവ് രാജ്, അസോസിയേറ്റ് ഡയറക്ടർ ബേബി പുല്‍പറ്റ, സുധീഷ് സുബ്രമണ്യൻ.