
രജനികാന്ത് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമായ ‘ജയിലർ 2’ റിലീസിന് തയ്യാറെടുക്കുന്നു. നെല്‍സണ്‍ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മുൻപ് പ്രഖ്യാപിച്ചതുപോലെ ഒക്ടോബർ 15-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തും.

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം നാളെ പുറത്തുവിടുമെന്ന് നിർമ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷം മുത്തുവേല്‍ പാണ്ഡ്യൻ എന്ന മാസ് കഥാപാത്രമായി രജനികാന്ത് വീണ്ടും സ്ക്രീനിലെത്തുമ്പോള്‍ പ്രേക്ഷകരും വലിയ പ്രതീക്ഷയിലാണ്.
മോഹൻലാല്‍, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃതിക് റോഷൻ, വിനായകൻ തുടങ്ങി വൻ താരനിരയാണ് രണ്ടാം ഭാഗത്തില്‍ അണിനിരക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ‘അല്ല ബോലലോ’ എന്ന ഗാനം ഷംന കാസിമിന്റെ മിന്നുന്ന നൃത്തച്ചുവടുകള്‍ കൊണ്ട് ഇതിനോടകം തന്നെ ട്രെൻഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചുകഴിഞ്ഞു.
ഒന്നാം ഭാഗത്തിലേതുപോലെ ആക്ഷൻ രംഗങ്ങള്‍ക്ക് മുൻതൂക്കം നല്കുന്ന ചിത്രം തമിഴ് സിനിമാ ചരിത്രത്തിലെ മികച്ച ഓപ്പണിംഗ് കളക്ഷൻ നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



