ഇഴകൾക്കപ്പുറം ഒക്‌ടോബർ 2ന്.

alternatetext

വ്യക്തിപരമായ ആദർശങ്ങൾ എപ്പോഴും ഒരാളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല, അദൃശ്യമായ തന്തുക്കൾ പോലെ അത് അയാളുടെ ചുറ്റുമുള്ള മനുഷ്യരിലേക്കും സമൂഹത്തിലേക്കും പടർന്നുപന്തലിക്കുന്നുണ്ട്. എന്നാൽ, ഇത്തരം നിലപാടുകളിൽ പുലർത്തുന്ന കടുംപിടുത്തവും ശാഠ്യവും പലപ്പോഴും വ്യക്തിബന്ധങ്ങളിൽ വിള്ളലുണ്ടാക്കുക മാത്രമല്ല ചെയ്യുന്നത്. അത് ഒരു നാടിന്റെ ഐക്യത്തിനും സമഗ്രതയ്ക്കും ധാർമിക അടിത്തറയ്ക്കു പോലും മുറിവേൽപ്പിക്കുന്ന വൻ സാമൂഹിക-രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. മാനുഷികബന്ധങ്ങളെയും രാഷ്ട്രീയ വ്യവസ്ഥിതികളെയും ഒരുപോലെ സ്വാധീനിക്കുന്ന ഇത്തരം അദൃശ്യമായ കണ്ണികളെയും അതിലൂടെ ഉടലെടുക്കുന്ന സംഘർഷങ്ങളെയുമാണ് ഒക്ടോബർ 2ന് പ്രദർശനത്തിനെത്തുന്ന ‘ഇഴകൾക്കപ്പുറം’ (The Unseen Thread)എന്ന സിനിമ പ്രധാനമായും പ്രമേയമാക്കുന്നത്.

alternatetext

ഗാന്ധിജിയുടെ ത്യാഗവും ആദർശങ്ങളും ആദരവോടെ ഉയർത്തിക്കാട്ടുന്ന തികഞ്ഞ ഗാന്ധിയനായ ഡോ ആനന്ദ് ശിവനെ ദിനേശ് പണിക്കർ അവതരിപ്പിക്കുമ്പോൾ, ഗാന്ധിജി എന്ന വ്യക്തിയുടെ ജീവിതത്തെയും നിലപാടുകളെയും കുറിച്ചുള്ള കഠിനമായ ചോദ്യങ്ങളുമായി മുന്നോട്ടു വരുന്ന മകൾ കാർത്തിയെ ഗൗതമിയും ആനന്ദ്ജിയുടെ വിശ്വസ്തനായ ജഗദീഷായി വഞ്ചിയൂർ പ്രവീൺകുമാറുമെത്തുന്നു.

ബാനർ -വേണു നായർ പ്രൊഡക്ഷൻസ്, കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം, സംവിധാനം – വേണു നായർ, എക്സി: പ്രൊഡ്യൂസർ- ജിജോ ജോണി ചെറുവത്തൂർ, ഛായാഗ്രഹണം – പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് – പ്രദീപ് ചന്ദ്രൻ, സംഗീതം, പശ്ചാത്തല സംഗീതം -വേണു നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അരുൺ നായർ, ഗാനരചന – ശ്രീ ലക്ഷ്മണാചാര്യ, ആലാപനം – സരിത രാജീവ്, സൗണ്ട് ഡിസൈൻ – വേണു നായർ, കല – അരുൺ രഘു ആനാട്, കോസ്‌റ്റ്യും രൂപകല്പന – വി എൻ, കോസ്റ്റ്യും – ശ്രീജിത്ത്, ചമയം – രാജേഷ് വെള്ളനാട്, കളറിസ്റ്റ് – അരുൺകുമാർ എം, പിആർഓ – അജയ് തുണ്ടത്തിൽ