ഹൈവാന്‍’ തിയേറ്ററുകളില്‍

alternatetext

അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഹൈവാന് മുന്‍കൂര്‍ ടിക്കറ്റ് വില്‍പ്പനയില്‍ തണുപ്പന്‍ പ്രതികരണം. ഇന്ത്യയിലെ മുന്‍നിര മള്‍ട്ടിപ്ലക്‌സ് ശൃംഖലകളായ പിവിആര്‍, സിനിപോളിസ് എന്നിവടങ്ങളിലായി റിലീസ് ദിനത്തില്‍ ആകെ പതിനായിരത്തോളം ടിക്കറ്റുകള്‍ മാത്രമാണ് വിറ്റഴിഞ്ഞത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലര്‍ ചിത്രത്തിന് പ്രീ-റിലീസ് ഹൈപ്പോ പ്രചാരണങ്ങളോ കാര്യമായി ലഭിക്കാത്തതാണ് അഡ്വാന്‍സ് ബുക്കിംഗില്‍ പ്രതിഫലിക്കുന്നത്.

alternatetext

 സോഷ്യല്‍ മീഡിയയിലും പബ്ലിസിറ്റി റൂട്ടുകളിലും കാര്യമായ പ്രചാരണം നടക്കാതിരുന്നതും ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചു. ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് മികച്ച അഭിപ്രായം ലഭിച്ചാല്‍ മാത്രമേ കളക്ഷനില്‍ പെട്ടെന്നുള്ള കുതിച്ചുചാട്ടം സാധ്യമാകൂ. ‘ഭൂത് ബംഗ്ല’ എന്ന ചിത്രത്തിന് ശേഷം അക്ഷയ് കുമാറും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയുണ്ടാകും എന്നതിനെ ആശ്രയിച്ചായിരിക്കും ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് ഭാവി.