പിറന്നാള്‍ സമ്മാനമായി ബിജു മേനോന്റെ ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’; തരംഗമായി ‘രണ്ടാമത്തെ ഗാനം

പിറന്നാള്‍ സമ്മാനമായി ബിജു മേനോന്റെ 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്'; തരംഗമായി 'രണ്ടാമത്തെ ഗാനം
alternatetext

ജനപ്രിയ നടന്‍ ബിജു മേനോന്റെ ജന്മദിനത്തില്‍ ആരാധകര്‍ക്കായി ‘അവറാച്ചന്‍ ആന്‍ഡ് സണ്‍സ്’ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ആഘോഷ മൂഡിലുള്ള ‘ക്വാര്‍ട്ടര്‍ സോങ്’ എന്ന രണ്ടാം ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പാട്ട് ശ്രദ്ധ നേടി. സനല്‍ ദേവ് ആണ് ഈണം നല്‍കി ആലപിച്ചിരിക്കുന്നത്.  നവാഗതനായ തമ്പി സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മിക്കുന്നത്. തമ്പിയും ജോസഫ് വിജീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുള്ളത്. കുടുംബപ്രേക്ഷകരെയും ചെറുപ്പക്കാരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒരു കംപ്ലീറ്റ് ഫണ്‍-ഫാമിലി എന്റര്‍ടെയ്നറായാണ് ചിത്രം ഒരുങ്ങുന്നത്.

alternatetext

സിദ്ധ് ശ്രീറാം ആലപിച്ച ചിത്രത്തിലെ ആദ്യ ഗാനവും മുന്‍പ് പുറത്തിറങ്ങിയ ടീസറും വലിയ രീതിയില്‍ തരംഗമായിരുന്നു. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോര്‍ട്ട്, ഗ്രേസ് ആന്റണി, ജോണി ആന്റണി, അഖില ഭാര്‍ഗവന്‍, സാബുമോന്‍, പൗളി വത്സണ്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ബിജു മേനോനൊപ്പം അണിനിരക്കുന്നുണ്ട്. സജിത് പുരുഷന്‍ ഛായാഗ്രഹണവും ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സൗത്ത് ഫ്രെയിംസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത്.