
പത്മരാജൻ രതീഷ്, ഷോബി തിലകൻ, അശ്വതി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷബീർ ബി എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “വല്ലി’ എന്ന ഫാന്റസി ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പ്രാണ ക്രിയേഷൻസിന്റെ ബാനറിൽ രജിത്. എസ് കഥയെഴുതി നിർമിക്കുന്ന ചിത്രത്തിൽ ബിനോജ് കുളത്തൂർ, കുമാർ സേതു, പ്രസാദ് മുഹമ്മ, ഭദ്ര വെങ്കിടേഷ്, ബെന്നി ജോൺ, അരുൺ സോൾ, ജയറാം, ശോഭ, തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

രഞ്ജിത് മുരളി ചായഗ്രഹണം നിർവഹിക്കുന്നു. ഷാ ബ്രോസ്, ടോണി വിൽസൺ എന്നിവരാണ് സംഗീതം. ലൈൻ പ്രൊഡ്യൂസർ പ്രദീപ് എൻ സൗപർണിക, എഡിറ്റിംഗ്-പ്രശോഭ് ശേഖരൻ, പശ്ചാത്തല സംഗീതം ടോണി വിൽസൺ, അസോസിയേറ്റ് ഡയറക്ടർ- ഗോകുൽ വിനു, ആർട്ട് മുത്തു. പിആർ ഓ എ.എസ്. ദിനേശ്. തിരുവനന്തപുരം കൊല്ലം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായി



