സിദ്ദിഖിന്റെ 351-ാമത് ചിത്രം ‘മധുരമീ ജീവിതം’ ഓഗസ്റ്റ് 14 മുതൽ

alternatetext

സിദ്ദിഖും വിനയ പ്രസാദും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം മധുരമീ ജീവിതത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടുയ ചിത്രം ഓ​ഗസ്റ്റ് 14ന് തിയറ്ററുകളിൽ എത്തും. വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടുന്ന പരിചിതരും അവരുടെ പ്രണയവും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് സിനിമ പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ പടത്തിന്റെ ട്രെയിലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിദ്ദിഖിന്റെ കരിയറിലെ 351-ാമത് ചിത്രം കൂടിയാണ് മധുരമീ ജീവിതം.

alternatetext

ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ജോണി ആൻ്റണി, പ്രമോദ് വലിയനാട്, ദിനേശ് പണിക്കർ, റോയ് സെബാസ്റ്റ്യൻ, വിവേക് ​​ശ്രീ, അൻസൽ പള്ളുരുത്തി, ദിൽഷാ പ്രസന്നൻ, പൂജിത മേനോൻ, ഗായത്രി സുരേഷ്, മറീന മൈക്കിൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

റിട്ടയേർഡ് ബാങ്ക് മാനേജർ ചന്തുമേനോൻ്റെ (സിദ്ദിഖ്) ജീവിതത്തിൽ സ്‌കൂൾ അധ്യാപിക മാധവിക്കുട്ടി (വിനയ പ്രസാദ്) എത്തിയതും അത് അവരുടെ ജീവിതത്തെയും ചുറ്റുമുള്ളവരുടെ ജീവിതത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള സമകാലിക ആശങ്കകളാണ് സിനിമ പറയുന്നതെന്നാണ് വിവരം.

ക്യാമറാമാന്‍- പി.എസ്. കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി ഏലൂര്‍, മേക്കപ്പ്-പട്ടണം ഷാ, ആര്‍ട്ട് ഡയറക്ടര്‍- ശ്രീകുമാര്‍ മേനോന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- അനില്‍ അന്‍സാദ്, സ്റ്റില്‍- രതീഷ് കര്‍മ്മ, മേക്കിങ് വീഡിയോ- ഷാജി കുന്നംകുളം, കോസ്റ്റ്യൂംസ് ഡിസൈനര്‍- നയന ശ്രീകാന്ത്, പി.ആര്‍.ഒ.- ഷെജിന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഗുഡ് ഡേ മൂവീസിന്റെ ബാനറില്‍ ശ്രീലാല്‍ പ്രകാശാണ് സിനിമ നിര്‍മിക്കുന്നത്. എറണാകുളം, കട്ടപ്പന, കുട്ടിക്കാനം, തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരുന്നു മധുരമീ ജീവിതത്തിന്‍റെ ചിത്രീകരണം